SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.43 AM IST

മൂന്നാം നിലയിലും ട്രാക്ക്

asian-games

നഗോയ: ഏഷ്യൻ ഗെയിംസിന്റെ പ്രധാനവേദിയായ മിസുഹോ പാർക്ക് സ്റ്റേഡിയത്തിലെ ഒരു കൗതുകം മൂന്നാം നിലയിലെ ഇൻഡോർ ട്രാക്കാണ്. ത്താം നിലയിലെ തീവണ്ടിയെന്ന ഇന്നസെന്റ് അഭിനയിച്ച സിനിമയെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് മൂന്നാം നിലയിലെ ട്രാക്ക് കാണുന്നത്. ഗെയിംസിന് മുന്നേ തുടങ്ങിയ മഴ ഗെയിംസ് തീർന്നാലും പെയ്തൊഴിയുകയില്ലെന്ന മട്ടിൽ തകർക്കുമ്പോൾ അത്‌ലറ്റുകൾ മത്സരത്തിന് മുമ്പ് എവിടെയാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് ശ്രദ്ധിച്ചപ്പോഴാണ് മൂന്നാം നിലയിൽ സ്റ്റേഡിയത്തിനുള്ളിൽ ഫുൾ സർക്കിൾ രൂപത്തിൽ ഇൻഡോർ ട്രാക്ക് പണിഞ്ഞിട്ടിരിക്കുന്നത് കണ്ടത്. സ്റ്റേഡിയത്തിനകത്തും ട്രാക്ക്, കെട്ടിടത്തിന് മുകളിലും ട്രാക്ക്. അടിപൊളി.!

ജപ്പാൻകാരുടെ വൃത്തിയെക്കുറിച്ച് ഒന്നും പറയേണ്ടല്ലോ. ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ നടക്കുമ്പോൾ ജപ്പാൻ ടീം തോറ്റാലും ലോകം കയ്യടിക്കുന്നത് സ്റ്റേഡിയത്തിലെത്തുന്ന ജാപ്പനീസ് ആരാധകരുടെ ശുചിത്വബോധം കണ്ടാണ്. ഉപയോഗ ശൂന്യമായ വസ്തുക്കൾ തോന്നുന്നിടത്ത് വലിച്ചെറിയുന്ന ശീലമില്ലെന്ന് മാത്രമല്ല, എവിടെയെങ്കിലും വേസ്റ്റ് കിടക്കുന്നത് കണ്ടാൽ അതെടുത്ത് വേസ്റ്റ് ബിന്നിലിടാൻ അവർ ഒരു മടിയും കാട്ടാറില്ല.

ഏഷ്യൻ ഗെയിംസ് വേദിയും ഏറ്റവും വൃത്തിയായി സൂക്ഷിക്കാൻ അവർക്ക് കഴിയുന്നുണ്ട്. ജപ്പാൻകാരുടെ വൃത്തിയെക്കുറിച്ച് നല്ല ബോധ്യമുള്ളതിനാലാവാം മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തിയ അത്‌ലറ്റുകളും ഒഫിഷ്യലുകളും കാണികളുമെല്ലാം വൃത്തിയിൽ പ്രത്യേക ശ്രദ്ധ പുലത്തുന്നുണ്ട്.ഗാലറിയിലൊന്നും ഒരു പേപ്പർ തുണ്ടുപോലും ആരും തറയിലിടുന്നില്ല. ഇനിയഥവാ ഒരു പേപ്പറെങ്കിലും വീണുപോയാൽ തറതൊടുന്നതിന് മുമ്പ് അതെടുക്കാൻ വാളന്റിയേഴ്സ് പാഞ്ഞെത്തും!.

നിയമം പാലിക്കാൻ ഒരു മടിയുമില്ലാത്തവരാണ് ജപ്പാൻകാർ. നിയമം വിട്ടൊരു കളിയുമില്ല. അത് റോഡിലായാലും ഓഫീസിലായാലും വീട്ടിലായാലും. ഇത്രയും വലിയ ഗെയിംസ് നടന്നിട്ടും റോഡിലൊന്നും ഒരു ഗതാഗതക്കുരുക്ക് പോലുമില്ലാത്തത് റോഡ് നിയമങ്ങൾ അനുസരിക്കുന്നതിലെ മികവുകൊണ്ടാണ്. തിരുവനന്തപുരത്ത് ഒരു ചെറി മത്സരം നടന്നാൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കാണ് അപ്പോൾ ഓർത്തുപോയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIANGAMES, LATESTNEWS, SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360