SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.09 AM IST

നാലിൽ നേടാൻ ഇന്ത്യ, ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാം

cricket

ഹൈദരാബാദ് : ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും. അഞ്ച് മത്സരപരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിലാണ്. ഇന്ന് ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ലക്നൗവിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ എട്ടുവിക്കറ്റിന് ജയിച്ചിരുന്നു. എന്നാൽ റാഞ്ചിയിൽ ന‌ടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ നൽകിയ 250 റൺസ് ലക്ഷ്യം ചേസ് ചെയ്ത് വിൻഡീസ് വിജയിച്ചു. ലക്നൗവിൽ മൂന്നാം മത്സരത്തിൽ 14 റൺസിനായിരുന്നു ഇന്ത്യൻ ജയം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 200ലേറെ റൺസ് ഇരുടീമുകളും സ്കോർ ചെയ്തിരുന്നു.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിന് അവസരം നൽകിയ ഇന്ത്യ അവസാന രണ്ട് മത്സരങ്ങളിൽ വൈഭവ് സൂര്യവംശിക്ക് അവസരം നൽകുമെന്ന് സൂചനയുണ്ട്. ആദ്യ മത്സരത്തിൽ 11 റൺസിന് പുറത്തായിരുന്ന സഞ്ജു രണ്ടാം മത്സരത്തിൽ 41 പന്തുകളിൽ 82 റൺസ് നേടിയിരുന്നു.എന്നാൽ മൂന്നാം മത്സരത്തിൽ മൂന്ന് റൺസേ നേടാനായുള്ളൂ.

സാദ്ധ്യത ഇലവനുകൾ

ഇന്ത്യ: അഭിഷേക് ശർമ്മ,സഞ്ജു സാംസൺ/ വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ,ശ്രേയസ് അയ്യർ, തിലക് വർമ്മ,ശിവം ദുബെ,നമാൻ ധിർ,അക്ഷർ പട്ടേൽ,കുൽദീപ് യാദവ്, പ്രിൻസ് യാദവ്,അർഷ്ദീപ് സിംഗ്.

വിൻഡീസ്: ഷായ് ഹോപ്പ്, കാമിൽ പുരാൻ,ഷിമ്രോൺ ഹെറ്റ്മേയർ, റോവ്മാൻ പവൽ, റൂതർഫോഡ്, ഷെപ്പേഡ്, റോസ്റ്റൺ ചേസ്, ഷമർ സ്പ്രിൻഗർ, ഷമർ ജോസഫ്, അകീൽ ഹൊസൈൻ, മാത്യു ഫോഡെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET, SPORTS, INDVSWI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360