
ന്യൂഡൽഹി: ഐ.പി.എൽ ടീം ഡൽഹി ക്യാപ്പിറ്റൽസിന്റെ സഹപരിശീലകനും ബാറ്റിംഗ് കോച്ചുമായി മുൻ ഇന്ത്യൻ താരം യുവ്‌രാജ് സിംഗിനെ നിയമിച്ചു. മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലിയെ നേരത്തേ ഹെഡ് കോച്ചായി പ്രഖ്യാപിച്ചിരുന്നു.
ശുഭ്മാൻ ഗിൽ,അഭിഷേക് ശർമ്മ,പ്രഭ്സിമ്രാൻ സിംഗ് തുടങ്ങിയവർക്ക് ബാറ്റിംഗ് പരിശീലനം നൽകിയിട്ടുണ്ടെങ്കിലും ഒരു ടീമിന്റെ ബാറ്റിംഗ് കോച്ചായി യുവി എത്തുന്നത് ഇതാദ്യമാണ്. 2015 സീസണിൽ ഡൽഹി ക്യാപ്പിറ്റസിന്റെ കളിക്കാരനുമായിരു ന്നു യുവി. 16 കോടി രൂപയെന്ന അതുവരെയുള്ള ഏറ്റവും ഉയർന്ന ലേലത്തുകയ്ക്ക് ഡൽഹിയിലെത്തിയ യുവി 14 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |