SignIn
Kerala Kaumudi Online
Tuesday, 13 October 2026 9.29 PM IST

മുംബയ്‌ക്ക് വീണ്ടും 'ഹിറ്റ്‌മാൻ' യുഗം?​,​ ഹാർദിക്കിന് പകരം രോഹിത്ത് ശർമ്മ ക്യാപ്റ്റനാകുമെന്ന് സൂചന

READ ENGLISH VERSION
rohit-sharma
രോഹിത്ത് ശ‌ർമ്മ

മുംബയ്: ഐപിഎൽ 2027 സീസണിൽ ഫ്രാഞ്ചൈസിയായ മുംബയ് ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് രോഹിത്ത് ശർമ്മ മടങ്ങിയെത്തിയേക്കുമെന്ന് സൂചനകൾ. നിലവിലെ നായകൻ ഹാർദിക് പാണ്ഡ്യയ്‌ക്ക് പകരം മുംബയുടെ ചരിത്രത്തിലെ ഏറ്റവും വിജയം നേടിത്തന്ന ക്യാപ്റ്റനായ രോഹിത്തിലേക്ക് തന്നെ ഫ്രാഞ്ചൈസി എത്തുന്നു എന്നാണ് വിവരം. 2024 സീസണിലാണ് രോഹിത്തിൽ നിന്ന് നായകസ്ഥാനം മാറ്റി മുംബയ് മാനേജ്‌മെന്റ് ഹാർദ്ദികിന് നൽകിയത്. മൂന്ന് സീസണിൽ ഒരു സീസണിൽ മാത്രമാണ് മുംബയ്‌ക്ക് തിളങ്ങാനായത്.

മുംബയ്‌ക്ക് അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിക്കൊടുത്ത മികവുറ്റ ക്യാപ്റ്റനായിരുന്നു രോഹിത്ത്. 2020 സീസണിലാണ്‌ ഫ്രാഞ്ചൈസി അവസാനമായി കപ്പ് നേടിയത്. 2013,2015,2017,2019 വർഷങ്ങളിലാണ് മുംബയ് മുൻപ് ജയിച്ചത്. ഗുജറാത്ത് ടൈറ്റൻസിന് കന്നികിരീടം സമ്മാനിച്ചതിന് പിന്നാലെയാണ് ഹാർദികിനെ മുംബയിലെത്തിച്ച് നായകനാക്കിയത്. എന്നാൽ അത് ടീമിന് പ്രയോജനം ചെയ്‌തില്ല.

അതേസമയം നായകസ്ഥാനം തിരികെ രോഹിത്തിന് നൽകുന്നതോടെ ഹാർദിക് മുംബയിൽ നിന്ന് മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് മാറും എന്ന് അഭ്യൂഹങ്ങളുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ് എന്നിവയുമായി ചേർന്നാണ് ഹാർദികിന്റെ പേര് പറഞ്ഞുകേൾക്കുന്നത്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. നായകസ്ഥാനത്തേക്ക് സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരുടെ പേരുകളും പറഞ്ഞുകേട്ടു. എന്നാൽ രോഹിത്തിലേക്ക് തന്നെ തിരികെമടങ്ങാനാണ് മുംബയ് മാനേജ്‌മെന്റിന് താൽപര്യമെന്ന് അറിയുന്നു.

എന്നാൽ അടുത്ത സീസണോടെ 40 തികയുന്ന രോഹിത്തിനെ സ്ഥിരം ക്യാപ്റ്റനാക്കുക എന്നതല്ല മികച്ച ഒരു താരത്തെ കണ്ടെത്തും വരെ ആ സ്ഥാനം വഹിക്കുകയാകും രോഹിത്ത് ചെയ്യുക. ഇന്ത്യയ്‌ക്ക് രോഹിത്തിന് ശേഷം ഐസിസി കിരീടം നേടിത്തന്ന ക്യാപ്റ്റൻ എന്ന നിലയിൽ സൂര്യയുടെ പേര് അടുത്ത നായകസ്ഥാനത്ത് മുന്നിലുണ്ട്. ഇക്കാര്യങ്ങളിൽ വരുംനാളുകളിൽ വ്യക്തത വരും.

English Summary

Rohit Sharma could return as captain of Mumbai Indians for the IPL 2027 season, according to reports. The franchise is reportedly considering replacing current skipper Hardik Pandya with Rohit, who led Mumbai Indians to five IPL titles and remains the most successful captain in the team's history.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MI, MUMBAI INDIANS, ROHIT SHARMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360