SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.09 AM IST

സെഞ്ച്വറി​ 'പ്രതാപ'ത്തി​ന് 'അഭി'നന്ദനങ്ങൾ

abhishek-p-nair

കന്നി​ ഫസ്റ്റ്ക്ളാസ് സെഞ്ച്വറി​യുമായി​ അഭിഷേക് പ്രതാപ് നായർ

തി​രുവനന്തപുരം : നാലാം വയസി​ൽ മെഡി​ക്കൽ കോളേജ് ഗ്രൗണ്ടി​ലെ സായ് കോച്ച് ബി​​ജു ജോർജി​ന്റെ ക്രി​ക്കറ്റ് കളരി​യി​ലേക്ക് കാലെടുത്തുവച്ച അഭി​ഷേക് പ്രതാപ് നായർ എന്ന കൂട്ടുകാരുടെ അഭി​ ഇന്നലെ അഭി​നന്ദനങ്ങളുടെ നടുവി​ലായി​രുന്നു.രണ്ട് പതിറ്റാണ്ടോളം നീണ്ട പരിശീലനത്തിനാെടുവിൽ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ച്വറിക്കുടമയായ അഭിഷേക് ജാർഖണ്ഡിന് എതിരായ രഞ്ജി മത്സരത്തിൽ കേരളത്തിന്റെ ചെറുത്തുനിൽപ്പിന് കരുത്തുറ്റ തുടക്കമാണ് നൽകിയത്. 205 പന്തുകൾ നേ‌രിട്ട് 10 ഫോറുകളും അഞ്ച് സിക്സുകളും അടക്കമാണ് അഭിഷേക് 126 റൺസ് നേടിയത്. ഓപ്പണിംഗിൽ രോഹൻ കുന്നുമ്മലുമായി 83 റൺസിന്റേയും രണ്ടാം വിക്കറ്റിൽ സച്ചിൻ ബേബിയുമായി 123 റൺസിന്റേയും കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു.

ഇടംകയ്യൻ ഓപ്പണറായ അഭിഷേക് തന്റെ രണ്ടാമത്തെ മാത്രം രഞ്ജി ട്രോഫി മത്സരത്തിലാണ് സെഞ്ച്വറി നേടിയിരിക്കുന്നത്. അതേസമയം ഇതാണ് അഭിഷേക് ഫസ്റ്റ് ഇലവനിൽ ഇടം പിടിച്ച ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ സൗരാഷ്ട്രയ്ക്ക് എതിരെ കേരളത്തിന്റെ ഓപ്പണറായിരുന്ന എ.ആകർഷ് ബാറ്റിംഗിനിടെ പരിക്കേറ്റപ്പോൾ കൺകഷൻ സബ് ആയി രണ്ടാം ഇന്നിംഗ്സിൽ മാത്രമാണ് അഭിഷേക് കളത്തിലിറങ്ങിയത്. 87 പന്തുകളിൽ 19 റൺസ് നേടി മത്സരം സമനിലയിലാക്കുന്നതിൽ അന്ന് അഭിഷേക് പ്രധാന പങ്ക് വഹിച്ചിരുന്നു.

തിരുവനന്തപുരം കുമാരപുരം സ്വദേശിയാണ് അഭിഷേക്. സൈനികനായ പ്രതാപ് എം.നായരുടെയും അദ്ധ്യാപിക രേഖാ പി. നായരുടേയും ഏകമകൻ. എൽ.കെ.ജി കാലത്തുതന്നെ അച്ഛൻ ക്രിക്കറ്റ് കോച്ചിംഗിന് കൊണ്ടാക്കി. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സഞ്ജു സാംസൺ ഉൾപ്പടെയുള്ള ചേട്ടന്മാർ കളിക്കുമ്പോൾ അവിടുത്തെ ബേബിയായി അഭിഷേക് ഒപ്പമുണ്ടായിരുന്നു. പിന്നീട് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിലെ കോച്ച് അജയ് പ്രസാദിന്റെ അടുത്തായി പരിശീലനം. ബാറ്റർ എന്ന നിലയിൽ അഭിഷേകിന്റെ വളർച്ചയ്ക്ക് അജയ് പ്രസാദിന്റെ പങ്ക് വലുതാണെന്ന് ബിജു ജോർജ് പറയുന്നു. മുൻ കേരള താരവും ചീഫ് സെലക്ടറും ഇപ്പോൾ ടീം മെന്ററുമായ പി.പ്രശാന്തിനൊപ്പമുള്ള പരിശീലന സെഷനുകളും അഭിഷകിനെ പാകപ്പെടുത്തിയെടുത്തു. കെ.സി.എല്ലിൽ ട്രിവാൻഡ്രം റോയൽസിന്റെ താരമാണ്. കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച് ദേശീയ ടീമിലേക്ക് എത്തുകയാണ് അഭിയു‌ടെ ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHISHEK P NAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360