SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.06 AM IST

സ്പോർട്സ് ബിൽ കാബിനെറ്റിലേക്ക്

kerala-sports-

തിരുവനന്തപുരം : ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള സ്പോർട്സ് ബിൽ ഇന്ന് കൂടുന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തും. മന്ത്രിസഭ അംഗീകരിച്ചാൽ ഈ മാസം 26ന് സഭയിൽ ബിൽ അവതരിപ്പിക്കും.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് വിവാദത്തിലായ സ്പോർട്സ് കൗൺസിലിന് പകരം സ്പോർട്സ് അതോറിറ്റി ഒഫ് കേരള എന്ന പുതിയ സംവിധാനം കൊണ്ടുവരുന്നത് ഉൾപ്പടെയുള്ള തീരുമാനങ്ങളാണ് ബില്ലിലുള്ളത്. നിലവിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഡയറക്ടറേറ്റിനെയും സ്പോർട്സ് കൗൺസിലിനേയും സംയോജിപ്പിച്ചാണ് സ്പോർട്സ് അതോറിറ്റി ഒഫ് കേരള രൂപീകരിക്കുക.

സ്പോർട്സ് അതോറിറ്റി ഒഫ് കേരള എന്ന സംവിധാനത്തിൽ എല്ലാ കായിക സംഘടനകൾക്കും തുല്യ പ്രാതിനിധ്യം വിഭാവനം ചെയ്തിട്ടുണ്ട്. കായിക വകുപ്പ് തയ്യാറാക്കിയ ബിൽ നിയമവകുപ്പിന്റെ അന്തിമ പരിശോധനയ്ക്ക് ശേഷമാണ് കാബിനറ്റിലെത്തുന്നത്.

ഭരണകക്ഷിക്കുള്ളിൽ

എതിരഭിപ്രായം

അതേസമയം സ്പോർട്സ് കൗൺസിലിനെ ഇല്ലാതാക്കുന്നതിലും പുതിയ സംവിധാനത്തിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ നിയന്ത്രണാധികാരം നൽകുന്നതിലും ഭരണമുന്നണിയിലെ പ്രമുഖ നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന. കഴിഞ്ഞ പത്തുവർഷമായി സി.പി.എം കയ്യടക്കിവച്ചിരുന്ന സ്പോർട്സ് കൗൺസിലുകളുടെ തലപ്പത്ത് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിലൂടെ യു.ഡി.എഫ് പ്രതിനിധികൾക്കുള്ള അവസരം നഷ്ടമാവുകയാണെന്നാണ് വാദം. എൽഡി.എഫിന്റെ അഴിമതികളുടെ പേരിൽ കൗൺസിലിനെ ഇല്ലാതാക്കുകയല്ല, നേരേ നയിക്കാൻ പ്രാപ്തരായ മിടുക്കരായ നേതാക്കളെ നിയോഗിക്കുകയാണ് വേണ്ടതെന്ന് കോൺഗ്രസ് നേതൃത്വത്തിലും അഭിപ്രായം ഉയർന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360