SignIn
Kerala Kaumudi Online
Thursday, 29 October 2026 11.47 PM IST

മൊഞ്ചോടെ മലപ്പുറം

sports-meet

അത്‌ലറ്റിക്സിൽ മലപ്പുറം കുതിപ്പു തുടരുന്നു, പാലക്കാട് രണ്ടാം സ്ഥാനത്ത്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായിക മേളയിൽ അത്‌ലറ്റിക്‌സിലെ മൂന്നാം ദിനം അവസാനിക്കുമ്പോൾ ലീഡ് നിലനിറുത്തി നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം. 11 സ്വർണവും 12 വെള്ളിയും 10 വെങ്കലവുമുൾപ്പെടെ 114 പോയിന്റുമായാണ് മലപ്പുറം ഒന്നാം സ്ഥാനത്ത് തുടരുന്നത്. 9 സ്വർണവും 12 വെള്ളിയും 9 വെങ്കലവുമുൾപ്പെടെ 100.5 പോയിന്റുമായി പാലക്കാട് പിന്നാലെയുണ്ട്. ട്രാക്കിലെ കുതിപ്പിലൂടെ 7 സ്വർണവും 4 വെള്ളിയും 7 വെങ്കലവുമുൾപ്പെടെ 68 പോയിന്റുമായി ആലപ്പുഴ മൂന്നാം സ്ഥാനത്തേക്ക് കയറി.

സ്കൂളുകളുടെ പോരാട്ടത്തിൽ കിരീടം വിട്ടുകൊടുക്കില്ലെന്ന വാശിയിൽ മുന്നേറുന്ന മലപ്പുറം ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി 4 വീതം സ്വർണവും വെള്ളിയും 3 വെങ്കലവുമായി 35 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 3 സ്വർണവും 2 വെള്ളിയും ഉൾപ്പെടെ 21 പോയിന്റ് നേടി വി.എം.എച്ച്.എസ് വടവന്നൂർ (പാലക്കാട്)​ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഇതേ പോയിന്റുമായി കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂരാണ് (മലപ്പുറം)​ മൂന്നാം സ്ഥാനത്ത്.

ഒറ്റ റെക്കാഡ്

ഇന്നലെ ഒരു റെക്കാഡ് മാത്രമാണുണ്ടായിരുന്നത്. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹഡിൽസിൽ അനാമിക അജേഷാണ് ഇന്നലെ റെക്കാഡ് തിരുത്തിയത്.

25- ഇന്ന് 25 ഫൈനലുകളാണുള്ളത്.

നാളെ കൊടിയിറക്കം

സംസ്ഥാന സ്കൂൾ കായിക മേളയുടെ 68-ാം പതിപ്പ് നാളെ കൊടിയിറങ്ങും

ഓവറോൾ കിരീടത്തിലേക്ക് അനന്തപുരി

തിരുവനന്തപുരം 219 സ്വർണവും 154 വെള്ളിയും 162 വെങ്കലവുമായി ആകെ 1945 പോയിന്റുമായി ഓവറോൾ കിരീടത്തിലേക്ക് അടുത്തു. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 78 സ്വർണവും 79 വെള്ളിയും 111 വെങ്കലവുമായി ആകെയുള്ളത് 913 പോയിന്റാണ്. 85 സ്വർണവും 70 വെള്ളിയും 76 വെങ്കലവുമായി മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിനുള്ളത് 828 പോയിന്റാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360