SignIn
Kerala Kaumudi Online
Sunday, 04 October 2026 7.48 AM IST

എ ബി ഡി റിട്ടേൺസ്

abd

ജോഹാന്നസ്ബർഗ്: അടുത്ത ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ ഭാഗമായി താൻ തിരിച്ചെത്തുമെന്ന് സാക്ഷാൽ എ ബി ഡിവില്ലിയേഴ്സ്. വി.യു സ്പോർട്സിന് അനുവദിച്ച അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ കളിക്കാരനായാണോ മറ്റേതെങ്കിലും റോളിലാണോയെന്ന് ഡിവിലിയേഴ്സ് വ്യക്തമാക്കിയില്ല. കഴിഞ്ഞ നവംബറിലാണ് താൻ പൂർണമായും വിരമിക്കുകയാണെന്നും ഇനി ഐ.പി.എലിലേക്കില്ലെന്നും ഡിവില്ലിയേഴ് പ്രഖ്യാപിച്ചത്. ആർ.സി.ബിയിൽ പുതിയൊരു റോളിൽ ഡിവില്ലിയേഴ്സ് തിരിച്ചെത്തിയേക്കുമെന്ന് വിരാട് കൊഹ്‌ലി കഴിഞ്ഞയിടെ വെളിപ്പെടുത്തിയിരുന്നു.

തന്റെ രണ്ടാമത്തെ ഹോം ടൗണിലേക്ക് തിരിച്ചെത്താൻ അതിയായ ആഗ്രഹമുണ്ടെന്നും അടുത്ത സീസണിൽ ബാംഗ്ലൂരിലും മത്സരങ്ങൾ നടക്കുമെന്നാണ് അറിയുന്നതെന്നും ചിന്നസ്വാമി നിറഞ്ഞുകവിയുന്നത് കാണാൻ കാത്തിരിക്കുകയാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

2011മുതൽ 2021വരെ ആർ.സി.ബിക്കായി കളിച്ച ഡിവില്ലിയേഴ്സ് 3 സെഞ്ച്വറിയും 40 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 5162 റൺസ് നേടിയിട്ടുണ്ട്. 2018ൽ ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്രിൽ നിന്ന് വിരമിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ABD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360