SignIn
Kerala Kaumudi Online
Saturday, 03 October 2026 11.51 AM IST

ഇന്ത്യയും പാകിസ്ഥാനും സ്വർണത്തിനായി നേർക്കുനേർ, കൈകൊടുക്കാതെ ചിരവൈരികൾ; വൈഭവും സഞ്ജുവും പുറത്ത്

cricket-
ടോസ് സമയത്ത് ശ്രേയസ് അയ്യറും സാഹിബ്സാദ ഫർഹാനും

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സ്വർണ മെഡലിനായി ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ. ജപ്പാനിലെ നിഷിനിലെ കൊറോഗി സ്പോർട്സ് പാർക്കിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും ആദ്യമായാണ് ഏറ്റുമുട്ടുന്നത്. അതുകൊണ്ടുതന്നെ മത്സരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ടോസ് സമയത്ത് ഇരു ടീമിലെയും ക്യാപ്റ്രൻമാ‌ർ പരസ്പരം ഹസ്തദാനം നടത്തിയില്ല.

ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വൈഭവ് സൂര്യവംശിയുടെയും സഞ്ജുവിന്റെയും വിക്കറ്റ് നഷ്ടമായി. 15റൺസ് നേടി വൈഭവും രണ്ട് റൺസ് നേടി സഞ്ജുവും പുറത്തായി. മഴയുടെ സാധ്യത കുറവായതിനാൽ മത്സരം പൂർണമായി നടക്കുമെന്നാണ് പ്രതീക്ഷയിലാണ് അധികൃതർ.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, ശ്രീലങ്കയെ 124 റൺസിന് തകർത്താണ് ഫൈനലിലെത്തിയത്. സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക വെറും 45 റൺസിന് പുറത്താക്കുകയായിരുന്നു. പാകിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. മഴയെ തുടർന്ന് 13 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് നേടിയപ്പോൾ പാകിസ്ഥാൻ 11.3 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

English Summary

India and Pakistan are competing for the Asian Games men's cricket gold medal in Nishin, Japan. India won the toss and chose to bat first. This historic final marks their first encounter in an Asian Games men's cricket final. India lost early wickets, with Vaibhav Suryavanshi and Sanju departing. Officials anticipate a full match, but a shared gold is a possibility if weather disrupts play.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA PAKISTAN CRICKET, ASIAN GAMES 2026, VAIBHAV SURYAVANSHI, SANJU SAMSON, INDIA PAKISTAN FINAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360