SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.06 PM IST

ഡക്കായതിന് രാജസ്ഥാൻ ടീം ഉടമ മുഖത്തടിച്ചെന്ന് റോസ് ടെയ്‌ലർ‌

ross-tayler

വെല്ലിംഗ്ടൺ: ഒരു ഐ.പി.എൽ മത്സരത്തിൽ ഡക്കായതിന് രാജസ്ഥാൻ റോയൽസിന്റെ ഉടമകളിൽ ഒരാൾ മുഖത്തടിച്ചെന്ന് മുൻ ന്യൂസിലൻഡ് സൂപ്പ‌ർ താരം റോസ് ടെയ്‌ലർ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റോസ് ടെയ്ല‌ർ: ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന താരത്തിന്റെ ആത്മ കഥയിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. 2011 സീസണിലാണ് സംഭവമെന്ന് പുസ്തകത്തിൽ ടെയ്ലർ പറയുന്നു. രാജസ്ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബുമായുള്ള മത്സരത്തിനിടെയാണ് സംഭവം. 195 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുകയായിരുന്നു റോയൽസ്. ഞാൻ പൂജ്യത്തിൽ എൽബി ആയി. രാജസ്ഥാൻ പഞ്ചാബിന്റെ സ്കോറിന് അടുത്തെത്തിയില്ല. . മത്സര ശേഷം ടീം അംഗങ്ങളും മാനേജ്‌മെന്റ് അംഗങ്ങളുമെല്ലാം ഹോട്ടലിലെ മുകളിലത്തെ നിലയിലെ ബാറിലായിരിക്കുമ്പോൾ റോയൽസ് ഉടമകളിലൊരാൾ എന്റെ അടുത്തെത്തി, റോസ്, ഡക്കാകാൻ വേണ്ടിയല്ല നിങ്ങൾക്ക് ദശലക്ഷം ഡോളറുകൾ തന്നതെന്ന് പറഞ്ഞ് എന്റെ മുഖത്ത് 3-4 തവണ അടിച്ചു. അയാൾ ചിരിക്കുന്നുണ്ടായിരുന്നു. അത്രവലിയ അടിയല്ലായിരുന്നെങ്കിലും എനിക്കത് തമാശയായി തോന്നിയില്ല. - ടെയ്ല‌‌ർ പുസ്തകത്തിൽ പറയുന്നു. ന്യൂസിലൻഡ് ടീമിൽ താൻ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്നും ടെയ്‌ല‌ർ പുസ്തകത്തിൽ പറയുന്നുണണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ROSS TAYLER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360