SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.55 AM IST

വൈഭവ് സൂര്യവംശിക്ക് പാക് പിന്തുണ; ഇത് മികച്ച അവസരമാണെന്നും ഉപയോഗപ്പെടുത്തണമെന്നും ഉപദേശം

vaibhav-sooryavanshi-
വൈഭവ് സൂര്യവംശി

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി-20യിൽ കളിക്കാൻ അവസരം ലഭിക്കാതിരുന്ന യുവതാരം വൈഭവ് സൂര്യവംശിക്ക് പാകിസ്ഥാന്റെ പിന്തുണ. വൈഭവിന് പകരം സഞ്ജു സാംസണിനെയായിരുന്നു ആ മത്സരത്തിൽ ഉൾപ്പെടുത്തിയതെങ്കിലും താരത്തിന് മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ സാധിച്ചിരുന്നില്ല. ബാക്ക്‌അപ്പ് കളിക്കാരെ വളർത്തിയെടുക്കാനുള്ള അവസരമായി അഫ്ഗാനിസ്ഥാനെതിരായ പരമ്പരയെ ഇന്ത്യ ഉപയോഗിക്കണമെന്ന് പറയുകയാണ് മുൻ പാക് താരം കമ്രാൻ അക്‌മൽ.

'നൂറ് ശതമാനവും സൂര്യവംശി ഈ പരമ്പരയിൽ പുറത്തിരിക്കാൻ പാടില്ല. ഇംഗ്ളണ്ടിനെതിരെ അവരെ ഇറക്കുമ്പോൾ അഫ്‌ഗാനിസ്ഥാനെതിരെ അവരെ മാറ്റിനിർത്തുകയാണ്. ബാക്ക്‌അപ്പ് കളിക്കാരെ മെച്ചപ്പെടുത്തിയെടുക്കാൻ ഇത്തരം പരമ്പരകൾ സഹായിക്കും. എം എസ് ധോണിയോ വിരാട് കൊഹ്‌ലിയോ രോഹിത് ശർമ്മയോ പോലുള്ള താരങ്ങളൊന്നും ഇത്തരം ടീമുകൾക്കെതിരെ കളിച്ചിരുന്നില്ല. അത്തരം സന്ദർഭങ്ങളിൽ പ്രധാനപ്പെട്ട മൂന്നോ നാലോ താരങ്ങൾക്ക് അവർ വിശ്രമം നൽകാറുണ്ടായിരുന്നു. എന്തുകൊണ്ടാണ് ബുംറ കളിക്കുന്നതെന്നും എന്തുകൊണ്ടാണ് അർഷ്ദീപ് സിംഗ് കളിക്കാത്തതെന്നും എനിക്ക് മനസിലാകുന്നില്ല'- എന്നായിരുന്നു അക്‌മൽ പറഞ്ഞത്.

അതേസമയം, അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി-20യിൽ ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യ മൂന്ന് മത്സരപരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടിയപ്പോൾ 14.5 ഓവറിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ സഞ്ജു സാംസൺ ഇന്നലെ തകർപ്പൻ അർദ്ധസെഞ്ച്വറിയുമായി ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചു. 22 പന്തുകളിൽ ഏഴ് ഫോറുകളും നാലുസിക്സുകളുമടക്കം 57 റൺസാണ് സഞ്ജു നേടിയത്.

English Summary

Young player Vaibhav Suryavanshi, who did not get a chance to play in the first T20 match against Afghanistan, has received support from Pakistan. Although Sanju Samson was included in the squad in Vaibhav's place, he failed to deliver a strong performance. Former Pakistani cricketer Kamran Akmal has stated that India should use the series against Afghanistan as an opportunity to groom backup players.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIBHAV SURYAVANSHI, KAMRAN AKMAL, വൈഭവ് സൂര്യവംശി, അഫ്ഗാനിസ്ഥാൻ ഇന്ത്യ ടി20, SANJU SAMSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360