ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി-20യിൽ തിളങ്ങാനായില്ലെങ്കിലും രണ്ടാം മത്സരത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സഞ്ജു സാംസൺ. 22 പന്തുകളിൽ ഏഴ് ഫോറുകളും നാല് സിക്സുകളുമടക്കം 57 റൺസാണ് സഞ്ജു നേടിയത്. ഇപ്പോഴിതാ യുവതാരം വൈഭവ് സൂര്യവംശിയോടുള്ള താരതമ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് താരം.
'പുറത്തുള്ള ലോകത്തിനാണ് അവരെന്റെ (വൈഭവ് സൂര്യവശി, അഭിഷേക് ശർമ) എതിരാളികൾ. എന്നാൽ നമ്മൾ ഒരു ടീമാണ്, നമ്മുടെ രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നത്. കളി ജയിക്കുകയെന്നതാണ് നമുക്ക് പ്രധാനം അതിനുശേഷമേയുള്ളൂ വ്യക്തികൾ. എനിക്ക് കിട്ടാത്തത് മറ്റൊരാൾക്ക് കിട്ടിയെന്നുപറഞ്ഞ് പരിഭവിക്കാനാവില്ല. അങ്ങനെയുള്ള മനസോടെ ഇവിടെ പ്രവർത്തിക്കാനാവില്ല.
വൈ ഫൈ ഓഫ് ചെയ്തു വയ്ക്കും. എന്നാൽ ചിലപ്പോൾ വൈ ഫൈ ഓൺ ആകുമ്പോൾ കമന്റുകൾ കാണും. ചില മുതിർന്ന കളിക്കാർ ചില കാര്യങ്ങൾ പറയാറുണ്ട്, പക്ഷേ അത് വളരെ സാധാരണമായ കാര്യമാണ്. ഇന്ത്യൻ കളിക്കാരെ പുറത്തുള്ള ബഹളം ഒരിക്കും ബാധിക്കാറില്ല. എന്നാൽ സ്വന്തം മനോഭാവത്തെക്കുറിച്ച് വ്യക്തതയുണ്ടായിരിക്കണം. കളിക്കാനുള്ള മനസിനായി തയ്യാറെടുക്കേണ്ടതുണ്ട്.
പുറത്തുള്ള ബഹളങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള അനുഭവസമ്പത്തുണ്ട്. മുൻപ് അവ വിഷമിപ്പിക്കുമായിരുന്നു. ഞാനൊരു മെഷീൻ അല്ല, നമ്മൾ റോബോട്ടുകളുമല്ല. ഒരിക്കലും ബാധിക്കില്ലെന്ന് പറയാനാകില്ല, തീർച്ചയായും ബാധിക്കും. എന്നാൽ അത്തരം കാര്യങ്ങൾക്ക് ശ്രദ്ധ നൽകിയിരുന്നുവെങ്കിൽ ഇതുപോലെ ബാറ്റ് ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഓരോ ഷോട്ട് എടുക്കുന്നതിനുമുൻപും ഞാൻ പത്തുതവണ ആലോചിക്കും, പുറത്തായാൽ വീണ്ടും വൈ ഫൈ പ്രശ്നമുണ്ടാവും. അതിനാൽ സാരമില്ല എന്ന് മനസിനോട് പറഞ്ഞുകൊണ്ടേയിരിക്കും' - സഞ്ജു വ്യക്തമാക്കി. മത്സരത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
Sanju Samson scored a brilliant 57 off 22 balls against Afghanistan, including seven fours and four sixes. Responding to comparisons with young stars Vaibhav Suryavanshi and Abhishek Sharma, Samson said they are rivals only to the outside world. He emphasized that the team’s priority is winning for India, not individual achievements.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |