SignIn
Kerala Kaumudi Online
Thursday, 30 July 2026 2.07 PM IST

വൈഭവിന് ഇനി പുതിയ റോൾ, സീനിയർ താരങ്ങളെ പിന്തള്ളി വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക്

vaibhav-sooryavanshi
വൈഭവ് സൂര്യവംശി

മുംബയ്: ഏറ്റവും കുറഞ്ഞ പ്രായത്തിൽ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ ആരംഭിച്ചതിന് പിന്നാലെ പുതിയ നേട്ടങ്ങൾ സ്വന്തമാക്കൊനൊരുങ്ങുകയാണ് വൈഭവ് സൂര്യവംശി. 2026-27 ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്കാണ് പതിനഞ്ചുകാരനായ വൈഭവിനെ നിയമിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ ഇഷാൻ കിഷനാണ് ടീമിനെ നയിക്കുന്നത്.

സിംബാബ്‌വെ പര്യടനത്തിലെ മികച്ച പ്രകടനവും ഐപിഎല്ലിലെ തകർപ്പൻ ബാറ്റിംഗ് ശൈലിയും കണക്കിലെടുത്താണ് വൈഭവിനെ പുതിയ ഉത്തരവാദിത്തം ഏല്പിച്ചിരിക്കുന്നത്. റെഡ് ബോൾ ക്രിക്കറ്റിൽ ഒരു സോണൽ ടീമിന്റെ നേതൃത്വ സ്ഥാനത്തേക്ക് ഇതാദ്യമായാണ് വൈഭവ് എത്തുന്നത്. സിംബാബ്‌വെക്കെതിരായ ട്വന്റി20 പരമ്പരയിൽ 'പ്ലെയർ ഓഫ് ദി സീരീസ്' വൈഭവ് സ്വന്തമാക്കിയിരുന്നു.

ഓഗസ്റ്റ് 23നാണ് ദുലീപ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുന്നത്. ഇഷാൻ കിഷനും വൈഭവ് സൂര്യവംശിയും നയിക്കുന്ന ടീമിൽ പരിചയസമ്പന്നരായ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. പരിക്കിന്റെ പിടിയിലായ റിയാൻ പരാഗും ആകാശ് ദീപും ടീമിൽ ഇടം നേടിയിട്ടില്ല.

ഈസ്റ്റ് സോൺ ടീം: ഇഷാൻ കിഷൻ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ, സുദീപ് കുമാർ ഘരാമി, ഷഹബാസ് അഹമ്മദ്, സൂരജ് സിന്ധു ജയ്‌സ്വാൾ, മുഹമ്മദ് ഷമി, മുകേഷ് കുമാർ, കുമാർ കുശാഗ്ര, ശിഖർ മോഹൻ, അനുകുൽ റോയ്, വിരാട് സിംഗ്, സുബ്റാൻ, സുബ്റൻ സർജിഷ്, സുബ്റാൻ.

സ്റ്റാൻഡ്-ബൈ: ആയുഷ് ലോഹറുക, ശ്രീദം പോൾ, സംബിത് എസ്. ബറാൽ, ശരൺദീപ് സിംഗ്, സ്വസ്തിക സമാൽ

English Summary

Fifteen-year-old Vaibhav Suryavanshi has been appointed Vice-Captain of the East Zone team for the 2026-27 Duleep Trophy, with Ishan Kishan as captain. Suryavanshi's selection follows impressive performances, including being named Player of the Series in the Zimbabwe T20 tour and strong IPL batting. This marks his first leadership role in red-ball zonal cricket.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIBHAV SOORYAVANSHI, DULEEP TROPHY, EAST ZONE VICE CAPTAIN, INDIAN CRICKET, VICE CAPTAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360