SignIn
Kerala Kaumudi Online
Friday, 04 September 2026 7.49 AM IST

ഗ്ലോറിയ സ്റ്റെയ്‌നം അന്തരിച്ചു

d

ന്യൂയോർക്ക്: അമേരിക്കയിൽ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖമായി മാറിയ എഴുത്തുകാരിയും മാദ്ധ്യമ പ്രവർത്തകയുമായ ഗ്ലോറിയ സ്റ്റെയ്‌നം ( 92 ) അന്തരിച്ചു. ബുധനാഴ്ച ന്യൂയോർക്ക് സിറ്റിയിലെ വസതിയിലായിരുന്നു അന്ത്യം. ന്യൂയോർക്ക് മാഗസിനിലെ കോളമിസ്റ്റായിരുന്ന ഗ്ലോറിയ, മിസ് മാഗസിന്റെ സഹസ്ഥാപകയാണ്. 1969ൽ 'ആഫ്റ്റർ ബ്ലാക്ക് പവർ, വിമൺസ് ലിബറേഷൻ' എന്ന ലേഖനത്തിലൂടെ അവർ രാജ്യത്തെ മുൻനിര ഫെമിനിസ്റ്റ് നേതാവായി മാറി. സ്ത്രീകളെ മുഖ്യധാരയിലെത്തിക്കാനുള്ള നിരവധി പദ്ധതികളിൽ പങ്കാളിയായി. ഭർത്താവ് ഡേവിഡ് ബെയ്ൽ 2003ൽ അന്തരിച്ചു. ഡേവിഡിന്റെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. പ്രമുഖ സംരംഭകനും ആക്ടിവിസ്റ്റുമായിരുന്ന ഡേവിഡ്, നടൻ ക്രിസ്റ്റ്യൻ ബെയ്ലിന്റെ പിതാവാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360