SignIn
Kerala Kaumudi Online
Friday, 04 September 2026 1.32 AM IST

ന്യൂയോർക്കിലെ സ്കൂളുകളിൽ എ.ഐ വിലക്ക്

ന്യൂയോർക്ക്: യു.എസിലെ ന്യൂയോർക്ക് സിറ്റിയിൽ സ്കൂളുകളിൽ എ.ഐയ്ക്ക് വിലക്ക് ഏർപ്പെടുത്തി മേയർ സൊഹ്‌റാൻ മംദാനി. പ്രീ സ്കൂൾ മുതൽ എട്ടാം ഗ്രേഡ് വരെയുള്ള കുട്ടികൾക്ക് ഒരു വർഷത്തേക്കാണ് നിയന്ത്രണം. ഭിന്നശേഷിക്കാരായ കുട്ടികളെ നിയന്ത്രണം ബാധിക്കില്ല. ക്ലാസ് മുറിയിൽ കുട്ടികളുടെ മാനസികാരോഗ്യവും ശ്രദ്ധയും മെച്ചപ്പെടുത്താൻ പ്രതിദിന സ്ക്രീൻ ടൈമിനും നിയന്ത്രണമേർപ്പെടുത്തി. രണ്ടാം ഗ്രേഡ് വരെയുള്ള കുട്ടികൾക്ക് ലാപ്‌ടോപ്പോ ഉപകരണങ്ങളോ അനുവദിക്കില്ല. 3 മുതൽ 5 ഗ്രേഡ് വരെയുള്ള കുട്ടികൾക്ക് 30 മിനിറ്റും 6 മുതൽ 8 ഗ്രേഡ് വരെയുള്ള കുട്ടികൾക്ക് 45 മിനിറ്റുമാണ് പരമാവധി സ്ക്രീൻ ടൈം അനുവദിച്ചിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360