ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണ മെഡൽ നേടിയാൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അദ്ധ്യക്ഷനുമായ മൊഹ്സിൻ നഖ്‌വിയുടെ പക്കൽ നിന്നും അത് ഏറ്റുവാങ്ങുമോ എന്ന ചർച്ച സജീവമാകുന്നു. നിലവിലെ റിപ്പോർട്ട് പ്രകാരം നഖ്‌വിയിൽ നിന്ന് മെഡൽ സ്വീകരിക്കേണ്ട സാഹചര്യമുണ്ടായാൽ ബഹിഷ്ക്കരിക്കാൻ സാദ്ധ്യതയില്ലെന്നാണ് റിപ്പോർട്ട്.
ഇന്നുമുതൽ ഒക്ടോബർ നാല് വരെയാണ് ജപ്പാനിൽ ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ഇന്ത്യയുടെ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകൾ നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാരാണ്. ഇത്തവണയും സ്വർണം നിലനിർത്തുകയാണ് ടീമുകളുടെ ലക്ഷ്യം. ഏഷ്യാകപ്പിൽ ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളും നഖ്‌വിയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങാൻ വിസമ്മതിച്ചത് ഏറെ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ഏഷ്യൻ ഗെയിംസിൽ ഈ ചർച്ച പുനഃരാരംഭിക്കുന്നത്.
‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് പ്രകാരം, ഏഷ്യൻ ഗെയിംസിൽ മെഡൽ സമ്മാനിക്കാനുള്ള ചുമതല നഖ്‌വിക്ക് ഔദ്യോഗികമായി ഏഷ്യൻ ഒളിമ്പിക് കൗൺസിൽ നൽകിയാൽ ഇന്ത്യൻ താരങ്ങൾ മെഡൽ സ്വീകരിക്കേണ്ടിവരും. ഏഷ്യൻ ഒളിമ്പിക് കൗൺസിൽ പ്രസിഡന്റ് ഷെയ്ഖ് ജുആൻ ബിൻ ഹമദ് ആൽഥാനിക്കാണ് മെഡൽ സമ്മാനിക്കുന്നതിനുള്ള ചുമതല മറ്റൊരു അംഗത്തിന് നൽകാൻ അധികാരമുള്ളത്. ഏഷ്യൻ ഒളിമ്പിക് കൗൺസിൽ നിയമത്തിലെ ആർട്ടിക്കിൾ 66 പ്രകാരം വിജയികൾക്കുള്ള മെഡലുകൾ പ്രസിഡന്റാണ് സമ്മാനിക്കേണ്ടത്. പ്രസിഡന്റിന് ഈ ചുമതല കൗൺസിലിലുള്ള മറ്റ് അംഗങ്ങളെ ഏൽപ്പിക്കാനും സാധിക്കും.
വിജയച്ചടങ്ങിനിടെ രാഷ്ട്രീയമോ വാണിജ്യപരമോ മതപരമോ വംശീയമോ ആയ പ്രചാരണങ്ങൾ അനുവദിക്കില്ലെന്നും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, നഖ്‌വി മെഡൽ സമ്മാനിക്കുന്ന സാഹചര്യം ഉണ്ടായാൽ ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമായ തീരുമാനം അറിയിച്ചിട്ടില്ല.
India’s stance on accepting Asian Games medals from Pakistan Cricket Board chairman and Asian Cricket Council president Mohsin Naqvi is under discussion. Reports suggest Indian players may have to accept medals if Naqvi is officially assigned the presentation duty by the Olympic Council of Asia. OCA rules allow its president to delegate medal ceremonies, while political, commercial, religious, and racial propaganda is prohibited.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |