ഭോപ്പാൽ: യുപിഐ ഇടപാടുകൾക്ക് നിർദ്ദേശിച്ചിട്ടുള്ള മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ( എംഡിആർ) സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് രാജ്യത്തെ പെട്രോൾ പമ്പ് ഡീലർമാർ. ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾ സ്വീകരിക്കുന്നത് നിർത്തിയേക്കുമെന്ന് മദ്ധ്യപ്രദേശിലെ ചില ഡീലർമാർ മുന്നറിയിപ്പ് നൽകി. നിർദ്ദിഷ്ട മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റിൽ നിന്ന് ഇന്ധന ചില്ലറ വ്യാപാരികളെ ഒഴിവാക്കിയില്ലെങ്കിൽ ഉയർന്ന വിൽപനയ്ക്കുള്ള യുപിഐ ഇടപാടുകൾ നിർത്തിവയ്ക്കുമെന്ന് പമ്പ് ഡീലർമാർ അറിയിച്ചു.
ഇത് വലിയ തുകയ്ക്കുള്ള ഇടപാടുകൾക്കായി പതിവായി യുപിഐ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ ബാധിച്ചേക്കാം. പെട്രോൾ പമ്പുകളിലെ യുപിഐ ഇടപാടുകൾക്ക് എംഡിആർ പൂർണ്ണമായും ഒഴിവാക്കണമെന്ന് ഡീലർമാർ ആവശ്യപ്പെടുന്നു. ഇന്ധന കമ്മീഷനുകളിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇതോടൊപ്പം പ്രവർത്തനച്ചെലവുകൾ വർദ്ധിച്ചിട്ടുണ്ട്. ഇതിനൊപ്പം എംഡിആർ നിരക്കുകൾ കൂടെ ഏറ്റെടുക്കുന്നത് ദുഷ്‌കരമാകുമെന്ന് പമ്പ് ഡീലർമാർ അറിയിച്ചു.
പെട്രോൾ പമ്പുകളിൽ യുപിഐ വഴിയുള്ള പണമിടപാടുകൾക്ക് എംഡിആറിൽ നിന്ന് പൂർണ്ണമായ ഇളവ് നൽകണമെന്ന് ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നിർദ്ദിഷ്ട യുപിഐ നികുതി പിൻവലിക്കണമെന്നും ഇന്ധന വിൽപ്പനയെ എംഡിആർ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും മദ്ധ്യപ്രദേശിലെ പെട്രോളിയം ഡീലർമാരും ആവശ്യപ്പെട്ടു. നിർദ്ദേശിക്കപ്പെട്ട നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ വലിയ തുകയ്ക്കുള്ള ഇന്ധന വാങ്ങലുകൾക്ക് യുപിഐ ഉപയോഗിക്കുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ പ്രയാസകരമായേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |