SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.32 AM IST

‘ഏത് നീക്കം നേരിടാനും സജ്ജം’; അമേരിക്കയുമായുള്ള യുദ്ധം പുന:രാരംഭിക്കാൻ സാദ്ധ്യതയെന്ന് ഇറാന്‍

iran

ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഇറാന്‍. ഇറാനിയന്‍ സൈന്യത്തിന്റെ കേന്ദ്ര കമാന്‍ഡിലെ മുഹമ്മദ് ജാഫര്‍ അസദിയാണ് യുദ്ധം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് അറിയിച്ചത്. അമേരിക്കയുടെ ഏത് നീക്കം നേരിടാനും സായുധ സേന പൂര്‍ണ്ണ സജ്ജമെന്നും ഇറാന്‍ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതിയ നിര്‍ദ്ദേശത്തില്‍ ട്രംപ് തൃപ്തനല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇറാന്റെ പുതിയ പ്രതികരണം.

ഇറാന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് വ്യക്തമാക്കിയിരുന്നു. കരാറിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങളില്‍ താന്‍ അതൃപ്തനാണ്. ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ കടുത്ത ഭിന്നതയുണ്ടെന്നും തുടര്‍ സൈനിക നടപടിയോ സമാധാന കരാറോ ആണ് മുന്നിലുള്ള വഴികളെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ കടുത്ത ഭിന്നതയുണ്ടെന്നും രണ്ടോ മൂന്നോ ഗ്രൂപ്പുകളായി അവര്‍ തിരിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. മാനുഷികമായി നോക്കുമ്പോള്‍ യുദ്ധം താന്‍ താല്‍പര്യപ്പെടുന്നില്ല. തുടര്‍ സൈനിക നീക്കങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡില്‍ നിന്നും ലഭിച്ചതായി ട്രംപ് സ്ഥിരീകരിച്ചു. മാദ്ധ്യമ പ്രവര്‍ത്തകരുമായി വൈറ്റ് ഹൗസില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ഇതിന് പിന്നാലെയാണ് യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് വ്യക്തമാക്കി ഇറാൻ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, IRAN, AMERICA, WAR, DONALD TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360