SignIn
Kerala Kaumudi Online
Thursday, 04 June 2026 11.42 PM IST

ഇസ്രയേൽ യുദ്ധത്തിൽ മിയ ഖലീഫയുടെ വിവാദ കുറിപ്പ്; 'ഞാൻ ലെബനൻകാരിയാണ്', നിങ്ങളെന്ത് പ്രതീക്ഷിച്ചെന്ന് നടി

READ ENGLISH VERSION
mia-khalifa

വാഷിംഗ്‌ടൺ: മുൻ നീലച്ചിത്ര നായിക മിയ ഖലീഫ ഇസ്രയേൽ- ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് പങ്കുവച്ച സമൂഹമാദ്ധ്യമ പോസ്റ്റ് വിവാദമാകുന്നു. 'ഫോൺ തിരിച്ചുപിടിച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ആരെങ്കിലും പാലസ്‌തീൻ സ്വാതന്ത്ര്യ സമര സേനാനികളോട് പറയൂ' എന്നായിരുന്നു മിയ ഖലീഫ എക്‌സിൽ പങ്കുവച്ച കുറിപ്പ്. ഇത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുകയാണ്.

മിയയുടെ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ ഒരു ബിസിനസ് കരാറും താരത്തിന് നഷ്ടമായി. കനേഡിയൻ ബ്രോഡ്‌കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിരോയുമായുള്ള കരാറിൽ നിന്നാണ് മിയയെ പുറത്താക്കിയത്. 'ട്വീറ്റ് വലിയ ഭീകരമായി പോയി. നിങ്ങളെ അടിയന്തരമായി പുറത്താക്കുകയാണ്. കുറിപ്പ് വെറുപ്പുളവാക്കുന്നു. ഒരു നല്ല മനുഷ്യനാകാൻ ശ്രമിക്കൂ. മരണം, ബലാത്സംഗം, മർദനം, ബന്ദിയാക്കൽ എന്നിവയെ നിങ്ങൾ അംഗീകരിക്കുന്നു എന്ന വസ്തുത തീർത്തും അംഗീകരിക്കാനാവാത്തതാണ്'-ടോഡ് ഷാപ്പിരോ വിമർശിച്ചു.

'പാലസ്‌തീനിനെ പിന്തുണച്ചതിന്റെ പേരിൽ തനിക്ക് കരാർ നഷ്ടമായി. എന്നാൽ സയോണിസ്റ്റുമായാണോ കരാറിലേർപ്പെടുന്നതെന്ന് പരിശോധിക്കാത്തത് എന്റെ തെറ്റാണ്'- എന്നായിരുന്നു പുറത്താക്കലിൽ മിയ ഖലീഫ പ്രതികരിച്ചത്.

തന്റെ പോസ്റ്റിനെ ന്യായീകരിച്ചും മിയ ഖലീഫ രംഗത്തെത്തി. 'പോസ്റ്റ് ഒരു തരത്തിലും അക്രമത്തെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ഞാൻ സ്വാതന്ത്ര്യ സമരനേനാനികൾ എന്നാണ് പറഞ്ഞത്. കാരണം പാലസ്തീൻകാർ സ്വാതന്ത്ര്യ സമരസേനാനികളാണ്. തങ്ങളുടെ സ്വാതന്ത്ര്യത്തിന് ദിനവും പോരാടുകയാണവർ'- നടി വ്യക്തമാക്കി.

ടോഡ് ഷാപ്പിരോയെ വിമർശിച്ചും അവർ പോസ്റ്റ് പങ്കുവച്ചു. 'തുറന്ന തടവുകളുടെ മതിലുകൾ എന്റെ ആളുകൾ എങ്ങനെയാണ് തകർത്തത് എന്നതിന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക മാത്രമാണ് ഞാൻ ചെയ്തത്. അങ്ങനെ വിവേചനത്തിൽ നിന്ന് എങ്ങനെയാണ് അവർ സ്വാതന്ത്ര്യം നേടിയതെന്ന് ചരിത്ര പുസ്തകങ്ങളിൽ എഴുതപ്പെടും. അടിച്ചമർത്തലിനെതിരെ പോരാടുന്നവരുടെ ഒപ്പമാണ് ഞാൻ നിൽക്കുന്നത്. നിങ്ങളുടെ പ്രോജക്‌ടിലേക്ക് എന്റെ നിക്ഷേപത്തിനായി യാചിക്കുന്നതിന് മുൻപ് കൃത്യമായ പഠനം നടത്തൂ. കാരണം ഞാൻ ലെബനൻകാരിയാണ്. കൊളോണിയലിസത്തിന്റെ ഭാഗമായി ഞാൻ നിൽക്കുമെന്ന് കരുതാൻ നിങ്ങൾക്ക് ഭ്രാന്താണോ?'- നടി പോസ്റ്റിൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, MIA KHALIFA, ISRAEL HAMAS WAR, POST, XPOST, CONTROVERSY, TODD SHAPIRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360