SignIn
Kerala Kaumudi Online
Thursday, 04 June 2026 9.30 AM IST

സെന്റ് പീറ്റേഴ്സ്‌ബർഗിൽ ആക്രമണം

pic

മോസ്കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്‌ബർഗിൽ എണ്ണ ടെർമിനലിനും നാവിക ബേസിനും നേരെ ഡ്രോൺ ആക്രമണം നടത്തി യുക്രെയിൻ. റഷ്യൻ സർക്കാരിന്റെ വാർഷിക അന്താരാഷ്ട്ര ബിസിനസ് ഫോറം ഇന്നലെ സെന്റ് പീറ്റേഴ്സ്‌ബർഗിൽ തുടങ്ങിയ പശ്ചാത്തലത്തിലായിരുന്നു ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു. നഗരത്തിലെ വിമാനത്താവളം താത്കാലികമായി അടച്ചു. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടു. അതിനിടെ, റഷ്യൻ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയിനിലെ ഡൊണെസ്കിൽ ബസിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. പിന്നിൽ യുക്രെയിനാണെന്ന് റഷ്യ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360