SignIn
Kerala Kaumudi Online
Thursday, 04 June 2026 3.06 AM IST

കുവൈറ്റിൽ ആക്രമണം:​ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, വീണ്ടും ഇറാന്റെ ചോരക്കളി

READ ENGLISH VERSION
s


63 പേർക്ക് പരിക്ക്, പശ്ചിമേഷ്യ വീണ്ടും കലുഷിതം

ടെഹ്റാൻ: യു.എസുമായുള്ള സമാധാന ചർച്ച താളംതെറ്റിയതിനു പിന്നാലെ,​ ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ഇറാൻ ആക്രമണം. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത നാശംവിതച്ച വ്യോമാക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 63 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുമലയാളികൾ ഉൾപ്പെടെ 12 പേർ ഇന്ത്യക്കാരാണ്.

ഇന്നലെ പുലർച്ചെ വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിലേക്ക് ഇറാനിയൻ ഡ്രോണുകൾ പതിക്കുകയായിരുന്നു. സർവീസുകൾ നിറുത്തിവച്ചെങ്കിലും വൈകിട്ടോടെ പുനഃസ്ഥാപിച്ചു തുടങ്ങി. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

സമീപത്തെ സിവിലിയൻ, നയതന്ത്ര കേന്ദ്രങ്ങൾക്കും നാശനഷ്ടമുണ്ടായെന്ന് കുവൈറ്റ് അറിയിച്ചു. നയതന്ത്ര കേന്ദ്രം ഏതെല്ലാമെന്ന് കുവൈറ്റ് വ്യക്തമാക്കിയില്ല. അതേസമയം, യു.എസ് സൈനികർ തമ്പടിച്ചിരിക്കുന്ന അലി അൽ സലീം എയർബേസിന് നേരെയുണ്ടായ ആക്രമണം തകർത്തു. ആ​ക്ര​മ​ണ​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ഇ​റാ​നി​യ​ൻ​ ​എം​ബ​സി​യി​ലെ​ ​ര​ണ്ട് ​ന​യ​ത​ന്ത്ര​ജ്ഞ​രെ​ ​കു​വൈ​റ്റ് ​പു​റ​ത്താ​ക്കി.

ബഹ്റൈനിൽ മനാമയ്ക്ക് അടുത്തെ യു.എസ് നാവിക കേന്ദ്രത്തെ ലക്ഷ്യമിട്ട ഇറാൻ മിസൈലുകളും ഡ്രോണുകളും തടയാനായി. ഹോർമുസ് കടലിടുക്കിന് സമീപം യു.എസുമായി ബന്ധമുള്ള 'എം.എസ്.സി പനായ" ചരക്കുകപ്പലിനെ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു.


# യു.എസ് പ്രകോപനത്തിന് തിരിച്ചടി

ചൊവ്വാഴ്ച രാത്രി ഹോർമുസിന് സമീപമുണ്ടായ യു.എസ് പ്രകോപനമാണ് ഇറാൻ ആക്രമണത്തിന് നിമിത്തമായത്. നാവിക ഉപരോധം മറികടന്ന് ഇറാനിലേക്ക് പോകാൻ ശ്രമിച്ച എണ്ണ ടാങ്കർ 'എം.ടി ലെക്സിയെ" യു.എസ് നേവി തടഞ്ഞു. എൻജിൻ റൂമിലേക്ക് മിസൈലയച്ച് നിശ്ചലമാക്കി. തെക്കൻ ഇറാനിലെ ഖേഷം ദ്വീപിലെ മിലിട്ടറി കൺട്രോൾ സ്റ്റേഷൻ തകർത്തു. യു.എസ് ആക്രമണങ്ങൾ കുവൈറ്റിന്റെയും ബഹ്റൈനിന്റെയും പിന്തുണയോടെയെന്ന് ഇറാൻ.

# പരസ്‌പര വിരുദ്ധം

യു.എസുമായി മദ്ധ്യസ്ഥർ വഴിയുള്ള ചർച്ച നിറുത്തിയെന്ന് ഇറാൻ ആവർത്തിച്ചു. എന്നാൽ, ചർച്ച തുടരുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.


യു.എസിന്റെ ഏതൊരു ആക്രമണത്തിനും മിസൈലുകളും ഡ്രോണുകളും കൊണ്ട് ഉടൻ തിരിച്ചടി നൽകും.

- ഇറാൻ

അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടെന്ന് വിദേകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ന്യൂഡൽഹിയിൽ സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ അപലപിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതുമുതൽ, സിവിലിയൻ ജനതയെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വയ്ക്കരുതെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു വരികയാണെന്ന് രൺധീർ പറഞ്ഞു. അത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കാൻ വീണ്ടും എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നു. മരിച്ചയാളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർക്ക് സാദ്ധ്യമായ എല്ലാ സഹായവും എംബസി വഴി നൽകും. ഇന്ത്യൻ മിഷനുകൾ ജാഗ്രതയിലാണ്.

വി​മാ​ന​ങ്ങ​ൾ​ ​മു​ട​ങ്ങി

നെ​ടു​മ്പാ​ശേ​രി​:​ ​ഇ​റാ​ൻ​ ​ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ​കൊ​ച്ചി​യി​ൽ​ ​നി​ന്നു​ള്ള​ ​ര​ണ്ട് ​കു​വൈ​റ്റ് ​സ​ർ​വീ​സു​ക​ൾ​ ​ഇ​ന്ന​ലെ​ ​മു​ട​ങ്ങി.​ ​പു​ല​ർ​ച്ചെ​ 3.05​ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​ ​അ​ൽ​ജ​സീ​റ​ ​വി​മാ​നം,​ ​രാ​ത്രി​ 9.45​ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​ ​ഇ​ൻ​ഡി​ഗോ​ ​വി​മാ​നം​ ​എ​ന്നി​വ​യാ​ണ് ​റ​ദ്ദാ​ക്കി​യ​ത്.​ ​അ​തേ​സ​മ​യം,​ ​കു​വൈ​റ്റ് ​എ​യ​ർ​വേ​യ്സ് ​ര​ണ്ട് ​സ​ർ​വീ​സു​ക​ൾ​ ​ന​ട​ത്തി.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്‌​ക്ക് 11.45​ന് ​കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്സ്‌​പ്ര​സി​ന്റെ​ ​ബ​ഹ്റൈ​ൻ​ ​വി​മാ​ന​വും​ ​റ​ദ്ദാ​ക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360