
റോം: ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്കായി പ്രാർത്ഥനയോടെ ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം. മാർപാപ്പയുടെ നിലയിൽ കാര്യമായ പുരോഗതിയില്ലെന്നാണ് സൂചന. ഞായറാഴ്ച രാത്രി അദ്ദേഹം നന്നായി ഉറങ്ങിയെന്നും വിശ്രമം തുടരുകയാണെന്നും വത്തിക്കാൻ ഇന്നലെ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് മുതൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. എന്നാലും ഉയർന്ന അളവിൽ ഓക്സിജൻ നൽകുന്നുണ്ട്. ഞായറാഴ്ചത്തെ പരിശോധനകളിൽ വൃക്കയുടെ പ്രവർത്തനത്തിൽ നേരിയ പ്രശ്നം കണ്ടെത്തിയിരുന്നു. രക്തത്തിൽ പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറഞ്ഞെങ്കിലും തൃപ്തികരമാണ്. 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ തുടരുകയാണ് മാർപാപ്പ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |