SignIn
Kerala Kaumudi Online
Saturday, 18 July 2026 8.11 AM IST

യു.എസ് തിരഞ്ഞെടുപ്പിൽ ചൈന ഇടപെട്ടു: ട്രംപ്

d

വാഷിംഗ്ടൺ: 2020ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈന ഇടപെട്ടെന്ന ആരോപണവുമായി യു.എസ് പ്രസി‌ഡന്റ് ഡൊണാൾഡ് ട്രംപ്. ഡേറ്റാ ബേസുകളിൽ നുഴഞ്ഞുകയറി 22 കോടി വോട്ടർമാരുടെ വിവരങ്ങൾ ചൈന ചോർത്തിയെന്നും ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു.

ചോർച്ച സംബന്ധിച്ച വിവരങ്ങൾ യു.എസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ തന്നിൽ നിന്നും കോൺഗ്രസിൽ നിന്നും മറച്ചുവച്ചെന്നും ട്രംപ് ആരോപിച്ചു. ചൈനയുടെ ഇടപെടൽ കേന്ദ്രീകരിച്ച് അന്വേഷണം പ്രഖ്യാപിച്ച ട്രംപ്, അമേരിക്കൻ വോട്ടിംഗ് സംവിധാനത്തിലെ ഞെട്ടിക്കുന്ന പഴുതുകൾ തുറന്നുകാട്ടുന്ന രേഖകൾ പുറത്തുവിടുമെന്നും പറഞ്ഞു.

അതേ സമയം, തിരഞ്ഞെടുപ്പിന്റെ ഫലം മാറ്റാൻ ചൈന ഇടപെടുകയോ കൃത്രിമത്വം കാട്ടുകയോ ചെയ്തതിന് തെളിവില്ലെന്നാണ് മുൻ ഇന്റലിജൻസ് റിപ്പോർട്ടിലുള്ളത്. അതേ സമയം, ട്രംപിന്റെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും തങ്ങൾ മറ്റുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാറില്ലെന്നും ചൈന പ്രതികരിച്ചു. 2020ലെ തിരഞ്ഞെടുപ്പിൽ ട്രംപ് ജോ ബൈഡനോട് പരാജയപ്പെടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360