
വാഷിംഗ്ടൺ: യു.എസ് എയർഫോഴ്സിന്റെ ബോയിംഗ് ബി - 52 സ്ട്രാറ്റോഫോർട്രസ് ബോംബർ വിമാനം തകർന്നുവീണ് എട്ട് പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം, തിങ്കളാഴ്ച രാവിലെ 11.20ഓടെ കാലിഫോർണിയയിലെ മൊഹാവി മരുഭൂമിയിലെ എഡ്വേഡ്സ് എയർ ബേസിൽ നിന്ന് പതിവ് പരിശീലനത്തിന്റെ ഭാഗമായി ടേക്ക് ഓഫ് ചെയ്ത ഉടനെയായിരുന്നു അപകടം. നിയന്ത്രണം തെറ്റി പതിച്ച വിമാനം അഗ്നിഗോളമായി. സൈനികർക്കൊപ്പം പ്രതിരോധ ഉദ്യോഗസ്ഥരും ബോയിംഗ് ജീവനക്കാരും കൊല്ലപ്പെട്ടു. എൻജിൻ തകരാറാകാം കാരണമെന്നാണ് നിഗമനം. 1950കൾ മുതൽ ബി - 52 ബോംബർ യു.എസ് സൈന്യത്തിന്റെ ഭാഗമാണ്. ഇറാൻ യുദ്ധത്തിൽ അടക്കം ബി - 52 ബോംബർ ഭാഗമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |