SignIn
Kerala Kaumudi Online
Friday, 16 October 2026 2.40 AM IST

സാലി റൂണിയുടെ പുസ്തകങ്ങൾക്ക് യു.കെയിൽ വിലക്ക്

sali

ലണ്ടൻ: പ്രശസ്ത ഐറിഷ് എഴുത്തുകാരി സാലി റൂണിയുടെ പുസ്തകങ്ങളുടെ വില്പന യു.കെയിൽ നിറുത്തിവച്ചു. ബ്രിട്ടീഷ് സർക്കാർ ഭീകര സംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ച 'പാലസ്തീൻ ആക്ഷനു'മായുള്ള ബന്ധം മൂലമാണ് നടപടി. തന്റെ പുസ്തകങ്ങളിൽ നിന്നുള്ള വരുമാനം സംഘടനയ്ക്ക് നൽകുന്നത് തുടരുമെന്ന് സാലി പറഞ്ഞിരുന്നു. ഇതോടെ അവരുടെ കൃതികൾ ഒരു രൂപത്തിലും രാജ്യത്ത് വിതരണം ചെയ്യേണ്ടെന്ന് യു.കെയിലെ പ്രസാധകരായ ഫേബർ തീരുമാനിച്ചു. നോർമൽ പീപ്പിൾ, കോൺവർസേഷൻസ് വിത്ത് ഫ്രണ്ട്സ് തുടങ്ങിയ സാലിയുടെ ബെസ്റ്റ് സെല്ലിംഗ് നോവലുകൾ യു.കെയിലെ പുസ്തകശാലകളിൽ നിന്നും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കി. അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നതിനാൽ യു.കെയിലെ ഒരു പുരസ്കാരം ഏറ്റുവാങ്ങൽ ചടങ്ങ് സാലി റദ്ദാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360