SignIn
Kerala Kaumudi Online
Tuesday, 30 June 2026 3.46 AM IST

ഇന്ത്യയ്‌ക്ക് വിലക്കുറച്ച് എണ്ണ തരാമെന്ന് ഇറാൻ

1

ന്യൂഡൽഹി: യു.എസുമായുള്ള കരാറിനെ തുടർന്ന് ഉപരോധങ്ങളിൽ താത്‌ക്കാലിക ഇളവ് ലഭിച്ചതോടെ

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് വില കുറച്ച്

ക്രൂഡ് ഓയിലും എൽ.പി.ജിയും നൽകാമന്ന് ഇറാൻ. അന്താരാഷ്‌ട്ര വിപണി വിലയിൽ നിന്ന് മൂന്നോ നാലോ ഡോളർ താഴ്ത്തി വിലയിടാമെന്ന് ഇന്ത്യയ്‌ക്ക് ഓഫർ വന്നതായാണ് വിവരം.

ഇറാനിയൻ ദേശീയ ഓയിൽ കമ്പനിയും നിരവധി ഇടനിലക്കാരും ഇന്ത്യയിലെ റിഫൈനറികളുമായി ചർച്ച നടത്തി വരികയാണ്. ആഗസ്റ്റു വരെയുള്ള കരാറുകൾ അന്തിമമാക്കിയതിനാൽ ഇറാന് കാത്തിരിക്കേണ്ടി വരും. അതേസമയം, ഒരു വർഷത്തേക്കുള്ള കരാറിൽ ഏർപ്പെടാൻ സിംഗപ്പൂർ, ദുബായ് ആസ്ഥാനമായുള്ള ഏജൻസികൾ ഇന്ത്യയിൽ സമ്മർദ്ദം ചെലുത്തുന്നുമുണ്ട്. അവരുമായി കരാറിലെത്തിയാൽ ഇറാന് നിരാശപ്പെടേണ്ടി വരും. ഇറാന് ഡോളർ, യൂറോ കറൻസികളിൽ ഇടപാട് സാദ്ധ്യമല്ലാത്തതും പ്രശ്‌നമാണ്.

2008 ൽ ഇന്ത്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 16 ശതമാനം ഇറാനിൽ നിന്നായിരുന്നു. 2018 ൽ ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇറാനുമായുള്ള ആണവ കരാർ പൊളിഞ്ഞത് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയെയും ബാധിച്ചു. ഇറാനിൽ നിന്നുള്ള ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി ഉപേക്ഷിച്ചതും ഇക്കാലത്താണ്. 2019 മേയ് മാസത്തോടെ ഇറാൻ എണ്ണയുടെ വരവ് നിലച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360