
ടെഹ്റാൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി സന്ദേശമയച്ച് ഇറാൻ പരമോന്നത നേതാവ് മൊജ്തബാ ഖമനേയി. പ്രധാനമന്ത്രി നേരത്തെ അയച്ച ഔദ്യോഗിക ഈദ് ആശംസയ്ക്കുള്ള മറപടിയായിട്ടായിരുന്നു സന്ദേശമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇന്ത്യയും ഇറാനും തമ്മിലെ ചരിത്രപരമായ സൗഹൃദം സൂചിപ്പിച്ച മൊജ്തബാ, ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം കൂടുതൽ ആഴത്തിൽ തുടരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യൻ സർക്കാരിന്റെയും ജനങ്ങളുടെയും അഭിവൃദ്ധിക്കും വിജയത്തിനുമായി പ്രാർത്ഥിക്കുന്നതായും മൊജ്തബാ കുറിച്ചു.
മാർച്ചിൽ പരമോന്നത നേതാവായി അധികാരമേറ്റ ശേഷം മോദിയുമായുള്ള മൊജ്തബായുടെ ആദ്യ ഔദ്യോഗിക ആശയവിനിമയമാണിത്. ഫെബ്രുവരിയിലെ യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ മൊജ്തബാ ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |