
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ പോർട്ടോ വല്ലാർട്ടയിൽ 28കാരന് മുതലയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ മറീന വല്ലാർട്ട ബീച്ചിലായിരുന്നു സംഭവം. മെക്സിക്കോ സിറ്റി സ്വദേശിയായ ഇർവിംഗ് മൗറീഷ്യയാണ് മരിച്ചത്. കടൽത്തീരത്ത് നിൽക്കുകയായിരുന്ന ഇർവിംഗിനെ 12 അടി നീളമുള്ള ഭീമൻ മുതല കടിച്ച് കടലിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബീച്ചിലുണ്ടായിരുന്നവർ ഇർവിംഗിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. മെക്സിക്കൻ നേവിയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആക്രമണം നടത്തിയതെന്ന് കരുതുന്ന മുതലയെ അധികൃതർ പിടികൂടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |