
ഗാസ സിറ്റി: ഗാസയിലെ വിവിധ ഇടങ്ങളിൽ നടന്ന ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ 5 മരണം. ദാർ അൽ-അർഖാം സ്കൂളിന് സമീപമുള്ള ഷെയ്ഖ് റദ്വാൻ പരിസരത്തെ ആൾക്കൂട്ടത്തിന് നേരെയാണ് ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടുകയും നാല് പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് അധികൃതർ അറിയിച്ചത്.ഗാസ സിറ്റിയിലെ സ്വകാര്യ സ്പെഷ്യാലിറ്റി ആശുപത്രിയും ഇന്ധന സ്റ്റേഷനിലുമുണ്ടായ ആക്രമണത്തിൽ 3 പാലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.അതോടെ 2023 ഒക്ടോബറിൽ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 73,069 ആയി ഉയരുകയും 173,514 പേർക്ക് പരിക്കേറ്റതായും പാലസ്തീൻ വർത്താ ഏജൻസി അറിയിച്ചു.
അതേസമയം, ലെബനനിൽ ഇടനീളമുള്ള ഇസ്രയേൽ ആക്രമണത്തിൽ കുറഞ്ഞത് 4297 പേർ കൊല്ലപ്പെടുകയും 12,196 പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 16 മുതൽ പ്രദേശത്ത് വെടിനിർത്തൽ നിലവിൽ വന്നിട്ടും തെക്കൻ ലെബനനിലും തലസ്ഥാനമായ ബെയ്റൂട്ടിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്.
ഹോർമൂസ് മണൽതട്ടയിൽ കപ്പൽ കുടുങ്ങി
ടെഹ്റാൻ: അമേരിക്ക-ഇറാൻ സമാധാന ധാരണക്ക് പിന്നാലെ തുറന്ന ഹോർമൂസ് കടലിടുക്കിൽ കപ്പൽ അപകടം. ഇറാൻ നൽകിയ റൂട്ട് അവഗണിച്ച് പോയ കപ്പലാണ് അപകടത്തിൽപ്പെട്ടതെന്നാണ് വ്യക്തമാകുന്നത്. തങ്ങൾ നൽകിയ റൂട്ട് അവഗണിച്ച വിദേശ കപ്പൽ ഹോർമൂസിലെ മണൽ തിട്ടയിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് ഇറാൻ പറയുന്നത്. ഏത് കപ്പലാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |