
മനില: തെക്കൻ ഫിലിപ്പീൻസിലെ സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരം. തോക്കുമായി സ്‌കൂളിലെത്തിയ 16കാരനാണ് സഹപാഠികൾക്കെതിരെ അപ്രതീക്ഷിതമായി വെടിയുതിർത്തത്. തുടർന്ന് സ്വയം നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ രണ്ട് വിദ്യാർത്ഥികളെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അതേസമയം,വിദ്യാർത്ഥിയെ ഇത്തരമൊരു കുറ്റം ചെയ്യാൻ പ്രകോപിപ്പിച്ച കാരണമെന്തെന്നോ, ആയുധം എവിടെ നിന്നാണ് ലഭിച്ചതെന്നോ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫിലിപ്പീൻസിൽ ഇത്തരം സംഭവങ്ങൾ നിരന്തരമായി തുടരുന്നതിനിടെയാണ് പുതിയ സംഭവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |