SignIn
Kerala Kaumudi Online
Monday, 02 November 2026 8.49 AM IST

ഇറാന് ട്രംപിന്റെ ഭീഷണി: ' 10 മിനിറ്റ്, എല്ലാം തകർക്കും !'

d

ടെഹ്റാൻ: ഇറാനിൽ ശേഷിക്കുന്ന ലക്ഷ്യങ്ങളെ പത്ത് മിനിറ്റിനുള്ളിൽ തകർക്കുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ആക്രമണം യു.എസ് ഉടൻ പുനഃരാരംഭിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്. പിക്ആക്‌സ് മൗണ്ടൻ അടക്കം ഒന്നോ രണ്ടോ ലക്ഷ്യങ്ങൾ മാത്രമാണ് ശേഷിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഇറാനിലെ സൈനിക കേന്ദ്രങ്ങളും പ്രതിരോധ നിർമ്മാണ ശാലകളും ഇതിനോടകം തകർത്തെന്നും അവകാശപ്പെട്ടു. ഇസ്ഫഹാൻ പ്രവിശ്യയിൽ കർകാസ് പർവത നിരകളിലുള്ള അതീവ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമാണ് പിക്ആക്‌സ് മൗണ്ടൻ. അതേ സമയം, യു.എസ് പ്രകോപനമുണ്ടായാൽ തിരിച്ചടി പശ്ചിമേഷ്യയിൽ ഒതുങ്ങില്ലെന്നും യുദ്ധം ഉടൻ അവസാനിക്കില്ലെന്നും ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.


# '2 ദിവസം കൊണ്ട്

ഹോർമുസ് തുറക്കാം'


സംഘർഷം ഒഴിവാക്കാൻ ഖത്തറിലെ ദോഹയിൽ തിരക്കിട്ട പരോക്ഷ ചർച്ചകൾ തുടരുന്നു. യു.എസ് നാവിക, ഊർജ്ജ ഉപരോധങ്ങൾ നീക്കുകയും മരവിപ്പിച്ച വിദേശ ആസ്തികൾ വിട്ടുതരികയും ചെയ്താൽ രണ്ടു ദിവസം കൊണ്ട് ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360