SignIn
Kerala Kaumudi Online
Monday, 02 November 2026 10.11 AM IST

ഇസ്രയേൽ തിരഞ്ഞെടുപ്പ്: ഐസൻകോട്ടിനൊപ്പം ചേർന്ന് സർക്കാരുണ്ടാക്കാൻ നെതന്യാഹു? ആലോചനകൾ ഇങ്ങനെ

netanyahu-eisenkot
നെതന്യാഹു,​ ഐസൻകോട്ട്

ടെൽഅവീവ്: ഒക്‌ടോബർ 27ന് ഇസ്രയേലിൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുറത്താകുമെന്ന് കരുതിയെങ്കിലും അദ്ദേഹത്തിന്റെ ലിക്കുഡ് പാർട്ടി 120ൽ 53 സീറ്റുകളാണ് നേടിയത്. ഗാഡി ഐസൻകോട്ടിന്റെ യാഷർ പാർട്ടിയാണ് രണ്ടാമത്. 48 സീറ്റുകൾ അവർക്ക് ലഭിച്ചു. ആർക്കും ഭൂരിപക്ഷമില്ലാത്ത ഇസ്രയേലിൽ എന്നാൽ നിർണായക നീക്കം നെതന്യാഹു നടത്തുന്നു എന്നാണ് ഇസ്രയേലി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഐ24ന്യൂസ് പ്രകാരം ഗാഡി ഐസൻകോട്ടുമായി ചേർന്ന് ഒരു കൂട്ടുകക്ഷി സർക്കാരുണ്ടാക്കാനുള്ള നീക്കം നെതന്യാഹു നടത്താമെന്നാണ് വിവരം. പരസ്യമായി നെതന്യാഹുവും പാർട്ടിയും ഇത് തള്ളുന്നെങ്കിലും ഇക്കാര്യത്തിൽ എല്ലാ വിഭാഗത്തിന്റെയും അഭിപ്രായം അറിയാൻ പ്രധാനമന്ത്രി ശ്രമിക്കുന്നുണ്ടെന്നാണ് ലിക്കുഡ് പാർട്ടിയുമായി ചേർന്നുനിൽക്കുന്ന മാദ്ധ്യമങ്ങൾ പറയുന്നത്.

ഐസൻകോട്ട് അറബ് പാർട്ടികളുമായി ചേർന്ന് കടുത്ത യാഥാസ്ഥിതിക കക്ഷികളുടെ ഒരു സർക്കാർ രൂപീകരിച്ച് തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കുമോ എന്ന് നെതന്യാഹുവിന് ഭയമുണ്ട്. ഇതാണ് ഇത്തരത്തിൽ ഒരു കൂട്ടുകക്ഷി സർക്കാർ ചിന്തയിലേക്ക് അദ്ദേഹം കടന്നതിന് കാരണമെന്നാണ് സൂചന.

ഇതിനിടെ ഗാഡി ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നത് അറബ് പാർട്ടികളുടെ സജീവ പരിഗണനയിൽ ഉണ്ടെന്നാണ് വിവരം. പ്രസിഡന്റ് ഐസക് ഹെർസോഗിന് മുന്നിൽ ഇക്കാര്യം ഔദ്യോഗികമായി അവർ അറിയിച്ചേക്കുമെന്നാണ് സൂചനകൾ.

English Summary

According to i24NEWS, Israeli Prime Minister Benjamin Netanyahu may be exploring the possibility of forming a coalition government with Gadi Eisenkot. Although Netanyahu and his party have publicly denied the reports, media outlets aligned with Likud say the prime minister is seeking opinions from various factions on the proposal.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GADI EISENKOT, NETANYAHU, ISRAEL ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360