SignIn
Kerala Kaumudi Online
Monday, 02 November 2026 8.49 AM IST

ഭയപ്പെടുത്തും ഭീമൻ മത്തങ്ങ

d

ന്യൂയോർക്ക്: നൂറ്റാണ്ടുകളായി ഹാലോവീൻ ഡേ ആഘോഷങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് മത്തങ്ങകൾ. കണ്ണും വായും ഒക്കെ കൊത്തിവച്ച ഭീകരരൂപീകളായ മത്തങ്ങകൾ. വീടിലും പുറത്തുമെല്ലാം ഇത്തരം മത്തങ്ങകൾ കൊണ്ട് അലങ്കരിക്കുന്ന ചടങ്ങ് ' ജാക്ക് ഓ ലാന്റേൺ " എന്നാണ് അറിയപ്പെടുന്നത്. ഇപ്പോഴിതാ,​ ലോകത്തെ ഏറ്റവും വലിയ ജാക്ക് ഓ ലാന്റേൺ മത്തങ്ങ എന്ന ലോക റെക്കാഡ് നേടിയിരിക്കുകയാണ് 1,431.5 കിലോഗ്രാം ഭാരമുള്ള ഭീമൻ. യു.എസിലെ മസാച്യുസെറ്റ്സിലെ സേലം പട്ടണത്തിൽ വച്ചാണ് നേട്ടം കൈവരിച്ചത്. 32 മണിക്കൂർ കൊണ്ടാണ് ഭീമൻ മത്തങ്ങയെ ജാക്ക് ഓ ലാന്റേൺ ആക്കി മാറ്റിയത്. വവ്വാൽ മുതൽ മന്ത്രവാദിനി വരെ നീളുന്ന നിരവധി രൂപങ്ങൾ മത്തങ്ങയിൽ കൊത്തിവച്ചു. വിദഗ്ദർ ഉൾപ്പെട്ട പ്രൊഫഷണൽ ടീമാണ് ഇതിന് പിന്നിൽ. 123 ദിവസങ്ങൾ കൊണ്ട് റോഡ് ഐലൻഡിലെ റോൺ വാലസ് എന്ന കർഷകനാണ് ഭീമൻ മത്തങ്ങ വളർത്തിയെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360