SignIn
Kerala Kaumudi Online
Monday, 02 November 2026 8.49 AM IST

ഇസ്രയേൽ പ്രധാനമന്ത്രി: ഐസൻകോട്ടിനെ പിന്തുണയ്ക്കാൻ അറബ് പാർട്ടികൾ

d

ടെൽ അവീവ്: ഇസ്രയേലിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ തുടരവെ,​ യാഷർ പാർട്ടി നേതാവും മുൻ ആർമി തലവനുമായ ഗാഡി ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നത് അറബ് പാർട്ടികളുടെ പരിഗണനയിൽ. പ്രസിഡന്റ് ഐസക് ഹെർസോഗിന് മുന്നിൽ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചേക്കും ഐസൻകോട്ടിന്റെ പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റാണുള്ളത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യത്തിന് 53 സീറ്റും. 61 സീറ്റാണ് കേവല ഭൂരിപക്ഷം. രണ്ടു സഖ്യത്തിലും പെടാത്ത റാ ആം, ജോയിന്റ് ലിസ്റ്റ് എന്നീ അറബ് പാർട്ടികൾക്ക് 19 സീറ്റാണുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360