SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.00 AM IST

ട്രംപിന് ഇന്ന് 'മിഡ്‌ടേം പരീക്ഷ ' സെനറ്റിലും ജനപ്രതിനിധി സഭയിലും തിരഞ്ഞെടുപ്പ്

dd
ട്രംപിന് ഇന്ന് 'മിഡ്‌ടേം പരീക്ഷ '

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ട് വർഷത്തോളം നീണ്ട ഭരണം അമേരിക്കക്കാർക്ക് സ്വീകാര്യമാണോയെന്ന് ഇന്ന് നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പിൽ വ്യക്തമാവും.

ഇന്ത്യൻ സമയം നാളെ പുലർച്ചെ 4.30 മുതൽ ഫലങ്ങൾ പുറത്തുവരും. അന്തിമ ഫലമറിയാൻ ദിവസങ്ങൾ വേണ്ടിവരും.

പ്രസിഡന്റിന്റെ കാലാവധിയുടെ പകുതിയെത്തുമ്പോഴാണ് യു.എസ് കോൺഗ്രസിന്റെ സെനറ്റിലെ മൂന്നിലൊന്നായ 35 സീറ്റിലും ജനപ്രതിനിധിസഭയിലെ മുഴുവൻ സീറ്റായ 435ലും തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതോടൊപ്പം, 39 സംസ്ഥാനങ്ങളിലെ ഗവർണർമാരെയും മേയർമാരെയും മറ്റും തിരഞ്ഞെടുക്കുന്നുണ്ട്.

ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി തിരിച്ചടി നേരിട്ടേക്കാമെന്നാണ് സർവേ ഫലങ്ങൾ. ട്രംപിനെതിരായ ജനവികാരം ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റിക് പാർട്ടി. ഇരുസഭകളിലും ഡെമോക്രാറ്റുകൾ മേൽക്കൈ നേടിയാൽ തന്റെ അജണ്ടകൾ നടപ്പാക്കാൻ ട്രംപ് പാടുപെടും.നിലവിൽരണ്ട് സഭകളിലും റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷം.

# ഇന്ത്യൻ മുഖങ്ങൾ


 ജനപ്രതിനിധി സഭ - റോ ഖന്ന, പ്രമീള ജയപാൽ, ആമി ബേര,​ സുഹാസ് സുബ്രഹ്മണ്യം, അമീഷ് ഷാ, പിയ ദാന്ദിയ (ഡെമോക്രാറ്റുകൾ)​, റിതേഷ് ടണ്ടൻ, നീരവ് സേത്ത് (റിപ്പബ്ലിക്കൻ)

 ലോസ് ആഞ്ചലസ് മേയർ - നിത്യ രാമൻ (ഡെമോക്രാറ്റ്)

 ഒഹായോ ഗവർണർ - വിവേക് രാമസ്വാമി (റിപ്പബ്ലിക്കൻ)​

(നിത്യയ്ക്കും വിവേകിനും മലയാളി വേരുകൾ. ആകെ 50 ലേറെ ഇന്ത്യൻ വംശജർ മത്സരിക്കുന്നു)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360