
സനാ: യെമനിൽ ഹൂതി വിമതരുടെ തടങ്കലിൽ കഴിയവെ യു.എൻ ഉദ്യോഗസ്ഥൻ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ്. യു.എന്നിന്റെ മനുഷ്യാവകാശ ഏജൻസി ഉദ്യോഗസ്ഥനും യെമനീസ് പൗരനുമായ മുഹമ്മദ് അൽ ഷമി ഒരു മാസം മുന്നേയാണ് മരിച്ചത്. എന്നാൽ അടുത്തിടെയാണ് അദ്ദേഹത്തിന്റെ കുടുംബത്തെ ഹൂതികൾ വിവരമറിയിച്ചത്. മരണകാരണം വ്യക്തമാക്കിയില്ല. ഷമി അടക്കം മനുഷ്യാവകാശ പ്രവർത്തകരെ യു.എസ്-ഇസ്രയേലി ചാരൻമാർ എന്നാരോപിച്ച് ജൂണിലാണ് ഹൂതികൾ പിടികൂടിയത്. ആരോപണങ്ങൾ യു.എൻ തള്ളുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |