
വത്തിക്കാൻസിറ്റി: ശ്വാസകോശത്തിൽ ക്യാൻസർ ബാധിച്ച ഭാഗം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കുശേഷം ലിയോ പതിനാലാമൻ മാർപാപ്പ (71) സുഖം പ്രാപിക്കുന്നതായി വത്തിക്കാൻ. റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയുന്ന മാർപാപ്പ ഭക്ഷണം കഴിച്ചുതുടങ്ങി. നടക്കുകയും ശ്വസന വ്യായാമങ്ങൾ ചെയ്യുകയും ചെയ്തു. രക്തപരിശോധനയിലും നെഞ്ചിന്റെ എക്സ്റേയിലും അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. വലത് ശ്വാസകോശത്തിന്റെ താഴ് ഭാഗത്തെ മുഴയാണ് നീക്കംചെയ്തത്. പരിശോധനകൾ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |