SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.48 AM IST

അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
dd

തിരുവനന്തപുരം: അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മകനെ കന്റോൺമെന്റ്‌ പൊലീസ്‌ അറസ്റ്റുചെയ്തു. കണ്ണമൂല വിവേകാനന്ദ നഗർ ഇടയ ഭവനിൽ ജോണിയാണ് (60) അറസ്റ്റിലായത്‌. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

വീട്ടിലെത്തിയ പ്രതി അമ്മ സെൽവിയുമായി (82) വഴക്കുണ്ടാക്കി. തുടർന്ന് മുറിയിൽ കയറി വാതിലടച്ചിരുന്ന സെൽവിയെ, വാതിൽ തള്ളിത്തുറന്ന്‌ മൂർച്ചയുള്ള ആയുധമുപയോഗിച്ച്‌ പ്രതി ആക്രമിക്കുകയായിരുന്നു.

സെൽവി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലാണ്‌.ആക്രമണത്തിനു ശേഷം സ്വയം കഴുത്തിന് മുറിവേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോണിയും പൊലീസ് നിരീക്ഷണത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ജോണിക്കെതിരെ മുമ്പും ക്രിമിനൽ കേസുകളുണ്ടായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.

TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.