
കോഴിക്കോട്: എസ്.കെ ടെമ്പിൾ റോഡിൽ യുവാവിനെ ആക്രമിച്ച് ഗൂഗിൾ പേ വഴിയുള്ള പണവും കയ്യിലുള്ള പണവും കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ. അരക്കിണർ സ്വദേശി മുഹമ്മദ് കൈഫ് (23), പെരുമണ്ണ സ്വദേശി മുഹമ്മദ് അൻഷിദ് (23), പെരുവയൽ സ്വദേശി ഫസൽ (26) എന്നിവരെയാണ് കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഈ മാസം 18ന് രാത്രി ഗോവിന്ദപുരം സ്വദേശിയായ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗൂഗിൾ പേ വഴി 27,000 രൂപ അയപ്പിക്കുകയും പോക്കറ്റിലുണ്ടായിരുന്ന 1,500 രൂപ കവരുകയും ചെയ്തുവെന്നാണ് കേസ്. തുടർന്ന് യുവാവിന്റെ പരാതിയിൽ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു . പ്രതികൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.കസബ ഇൻസ്പെക്ടർ പി.ജെ ജിമ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോഴിക്കോട് മൂന്നാം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |