SignIn
Kerala Kaumudi Online
Monday, 01 June 2026 4.58 AM IST

ഹോട്ടലിൽ നിന്ന് പണവുമായി മുങ്ങിയ കാഷ്യർ അറസ്റ്റിൽ

mathew-tomy

കൊച്ചി: ഭക്ഷണശാലയിൽ ജോലിക്ക് ചേർന്ന ദിവസം തന്നെ കടയിൽ നിന്ന് 14,700 രൂപയുമായി കടന്ന കാഷ്യറെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തുമ്പോളി മംഗളം വാ‌ർഡ് കിഴക്കേയാട്ടം വീട്ടിൽ മാത്യു ടോമിയെ (27) ആണ് എറണാകുളം നോർത്ത് പൊലീസ് പിടികൂടിയത്.

എറണാകുളം നോർത്ത് ലിസി ആശുപത്രി റോഡിൽ പ്രവ‌ർത്തിക്കുന്ന ‘ചായ് ബഡ്ഡി’ ഹോട്ടലിൽ ശനിയാഴ്ച വൈകിട്ടായിരുന്നു മോഷണം. സ്ഥാപനത്തിലേക്ക് കാഷ്യറെ വേണമെന്ന് ഉടമ ഒ.എൽ.എക്സിൽ പരസ്യം നൽകിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇയാൾ ജോലിക്കെത്തിയത്. പുതുതായി ജോലിക്ക് ചേരുന്നവരെക്കുറിച്ച് അവരുടെ നാട്ടിലെ ജനപ്രതിനിധികളെ വിളിച്ച് തിരക്കിയ ശേഷമാണ് കടയിൽ നിയമിക്കുന്നത്. മാത്യു ടോമിയുടെ കാര്യത്തിൽ ഇതിന് സമയം കിട്ടിയില്ല. പകരം മറ്റൊരു ജീവനക്കാരനെ മാത്യു ടോമിയെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ ശേഷം കാഷ്‌കൗണ്ടറിൽ ജോലിക്ക് നിയമിച്ചു.

വൈകിട്ട് 6.30ന് ജീവനക്കാരന്റെ ശ്രദ്ധ മാറിയ തക്കത്തിനാണ് കളക്ഷൻ തുകയുമായി കടന്നത്. ഉടമയുടെ പരാതിയെ തുടർന്ന് ടവർ ലൊക്കേഷൻ പിന്തുട‌ർന്നാണ് തുമ്പോളി ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കൗണ്ടറിൽ നിന്ന് പണം മോഷ്ടിക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നോർത്ത് എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY