
അങ്കമാലി:'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടന്ന റെയ്ഡിൽ 12 കിലോ കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂഷിദാബാദ് സ്വദേശികളായ റഫിയുൽ മണ്ഡൽ (21), പർവ്വേഷ് മണ്ഡൽ (19) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് ഇവർ വാങ്ങിയത്. ബംഗാളിൽ നിന്ന് ചെന്നൈ വരെ ഒരു ട്രെയിനിലും അവിടെനിന്ന് മറ്റൊരു ട്രെയിനിലുമാണ് ഇവർ യാത്ര ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇവരെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |