
കൊച്ചി: 790 ഗ്രാം കഞ്ചാവുമായി പോക്‌സോ കേസ് പ്രതി അറസ്റ്റിൽ. കറുകപ്പള്ളിയിൽ താമസിക്കുന്ന പശ്ചിമബംഗാൾ മഗൽത്തല ബൻസാര സ്വദേശി മുഹമ്മദ് ഷമീമാണ് (35) പൊലീസിന്റെ പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികൾക്ക് മാത്രമാണ് ഇയാൾ കഞ്ചാവ് ഇടപാട് നടത്തിയിരുന്നത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. അടുത്ത ബന്ധുവിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി രണ്ടുവർഷം ജയിലിലായിരുന്നു. മൂന്ന് മാസം മുമ്പാണ് പുറത്തിറങ്ങിയത്. പിന്നീട് ലഹരി വില്പനയിലേക്ക് തിരിഞ്ഞു. പെരുമ്പാവൂരിൽ നിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങിയിരുന്നത്. വാടകവീട്ടിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. എസ്.ഐമാരായ സുനീർ, നസീം, അഫ്‌സൽ, എസ്.സി.പി.ഒ ഗിരീഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |