SignIn
Kerala Kaumudi Online
Thursday, 09 July 2026 3.54 AM IST

അമ്പലപ്പുഴയിൽ നിരോധിത പുകയില ഉത്പന്ന ശേഖരം പിടികൂടി

ambala

അമ്പലപ്പുഴ : സ്കൂളിനും കോളേജിനും സമീപം വീട്ടിലും കടയിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻശേഖരം പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ മോഡൽ സ്കൂളിന് എതിർവശം, അമ്പലപ്പുഴ ഗൗരി സദനത്തിൽ രഞ്ജിത്ത് ലാലിന്റെ വീട്ടിലും കാറിലുമായി സൂക്ഷിച്ചിരുന്ന 12500 പായ്ക്കറ്റ് നിരോധിത ഉത്പന്നങ്ങളാണ് പി‌ടിച്ചെടുത്തത്. ഇയാളെ പിടികൂടാനായില്ല. അമ്പലപ്പുഴ പൊലീസ് കേസെടുത്തു.

നേരത്തെയും ഇയാളെ അമ്പലപ്പുഴ പൊലീസ് പുകയില ഉൽപ്പന്നങ്ങളുമായി പിടികൂടിയിട്ടുണ്ട്.

വീടിനോട് ചേർന്നുള്ള കടമുറിയാണ് പുകയില ഉൽപ്പന്നങ്ങളുടെ ഗോഡൗണായി ഉപയോഗിച്ചിരുന്നത്. വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന് ഇയാൾ കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. അടച്ചിട്ടിരുന്ന കടയുടെ പൂട്ട് പൊളിച്ചാണ് പൊലീസ് അകത്തുകയറി പരിശോധന നടത്തിയത്. 18 ചാക്കുകളിലായാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ഇതിന് 10 ലക്ഷത്തോളം രൂപ വില വരും . അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ നിർദ്ദേശാനുസരണം അമ്പലപ്പുഴ സി.ഐ എം. പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സജിമോൻ പി.പി, പ്രൊബേഷൻ എസ്.ഐ അമൽ ചന്ദ്രൻ, എ.എസ്.ഐ അബ്ദുൾ സലീം , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദ് ഷെഫീക്ക്, രതീഷ് വി.ജി, സുരാജ്, റോബിൻസൺ, വിനിൽ എം.കെ, സിവിൽ പൊലീസ് ഓഫീസർമാരായ വിജിത്ത്,അമ്പാടി കെ.എസ്, അരുൺകുമാർ എസ്, തൻസിം ജാഫർ, മഞ്ജു മത്തായി , ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ സുരേഷ്, ഹോം ഗാർഡ് ഇർഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY