SignIn
Kerala Kaumudi Online
Friday, 10 July 2026 4.16 AM IST

പോക്‌സോ കേസിൽ സൈനീകനെ വെറുതെവിട്ടു

aa

തിരുവനന്തപുരം: പോക്‌സോ കേസിൽ സൈനികനെ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെവിട്ടു.നെയ്യാറ്റിൻകര സ്വദേശിയും കരസേനയിൽ ലെഫ്റ്റനന്റ് കേണലുമായ 44 കാരനെയാണ് പോക്‌സോ കേസുകൾക്ക് വേണ്ടിയുള്ള നെയ്യാറ്റിൻകര ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി ജഡ്ജി കെ.പ്രസന്ന വെറുതെവിട്ടത്.ഭാര്യയുടെ ആദ്യവിവാഹത്തിലെ എട്ടു വയസുള്ള മകളെ രാജസ്ഥാനിലെ ജോലിസ്ഥലത്തും ട്രെയിനിലുമടക്കം വിവിധ സ്ഥലങ്ങളിൽവച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. 2020ലാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തത്. 2024 നവംബറിൽ വിചാരണ ആരംഭിച്ചു.പ്രതിക്കെതിരെ മൊഴി നൽകാൻ കുട്ടിയുടെമേൽ പ്രേരണയുണ്ടായിരുന്നുവെന്നതടക്കം പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി വിധി. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എസ്.ശിവപ്രസാദ് ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY