
അമ്പലപ്പുഴ: വധശ്രമക്കേസിലെ പ്രതികൾക്കെതിരെ പുന്നപ്ര പൊലീസ് കേസെടുക്കുന്നില്ലെന്ന് പരാതി. പുന്നപ്ര തെക്കു പഞ്ചായത്ത് എട്ടാം വാർഡ് ചേക്കാത്ര വീട്ടിൽ വിനോദ് കുമാറാണ് പുന്നപ്ര എസ്.എച്ച്.ഒയ്ക്ക് പരാതി നൽകിയത്. കഴിഞ്ഞ 23ന് വിനോദ് കുമാറിന്റെ മക്കളായ വിനയ് ദേവ്, വരുൺദേവ്, സഹോദരൻ ബിജുവിന്റെ മകൻ സച്ചു എന്നിവരും സുഹൃത്തുക്കളും ചേർന്ന് പുന്നപ്ര വല്യാറപറമ്പിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നപ്പോൾ 18 പേർ ചേർന്ന് ഇവരെ മർദ്ദിക്കുകയും വരുൺദേവിനെ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. ഐ.സി.യുവിൽ ചികിത്സയിലാണ് വരുൺ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുക്കാനോ, പ്രതികൾക്കെതിരെ കേസെടുക്കാനോ തയ്യാറായിട്ടില്ലെന്നാണ് വിനോദ് കുമാറിന്റെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |