SignIn
Kerala Kaumudi Online
Friday, 28 August 2026 11.46 PM IST

ഫേസ്‌ബുക്കിൽ മത സ്പർദ്ധ വളർത്തുന്ന പോസ്റ്റുകൾ പങ്കുവച്ചു,​ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ

kerala-police-
പ്രതീകാത്മക ചിത്രം

ഇടുക്കി: ഫേസ്ബുക്കിൽ മത‌സ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പങ്കുവച്ച സംഭവത്തിൽ തൊടുപുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെ. വിജേഷിനെയാണ് സസ്പെൻഡ് ചെയ്‌തത്. ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ശുപാർശ ചെയ്തു. മൂന്നാർ ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. സംഭവത്തെ കുറിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയയിൽ വിദ്വേഷ പോസ്റ്റുകൾ പങ്കുവച്ചതിന് വിജേഷിനെതിരെ മുൻപും നടപടികൾ സ്വീകരിച്ചിട്ടുള്ളതാണെന്ന് അധികൃതർ‌ വ്യക്തമാക്കി. ഒരു പ്രത്യേക മത വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇയാൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായ അതീവ ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവുമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GRADE SI SUSPENSION, FACEBOOK RELIGIOUS POST, KERALA POLICE SUSPENSION, RELIGIOUS HATE POST, GRADE SI MALAYALAM NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY