SignIn
Kerala Kaumudi Online
Friday, 28 August 2026 6.30 PM IST

തലസ്ഥാനത്ത് ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം: നാലുപേർക്ക് പരിക്ക്

READ ENGLISH VERSION

goons-attack
ഗുണ്ടാ ആക്രമണത്തിൽ തകർന്ന കാർ

തിരുവനന്തപുരം: തലസ്ഥാനത്ത് ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം. കൈലാത്ത്‌കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിനിടെയാണ് ആക്രമണം. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നിലഗുരുതരമെന്നാണ് വിവരം.

കഴി‌ഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. നാലംഗസംഘം ഓണാഘോഷത്തിനിടെ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചു. തുടർന്ന് കമ്മറ്റി അംഗങ്ങൾ അവരെ പിന്തിരിപ്പിച്ചുവിട്ടു. എന്നാൽ രാത്രി 11 മണിയോടെ 40 ഓളം വരുന്ന സംഘമായി വീണ്ടുമെത്തി പ്രദേശത്ത് വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു.

സംഘം ഒമ്പത് ബൈക്കുകളും രണ്ട് കാറും പൂർണമായും തകർത്തു. അക്രമത്തിൽ രണ്ടുവീടുകൾക്കും നാശനഷ്ടം സംഭവിച്ചതായാണ് വിവരം. ആക്രമണത്തിന് പിന്നിൽ പ്രദേശത്തെ ലഹരിമാഫിയയാണെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

English Summary

A gang attacked Onam celebrations in Kailathukonam, Thiruvananthapuram, injuring four people, one seriously. The attackers, allegedly a local drug mafia, damaged nine bikes, two cars, and two houses. Mangalapuram Police have launched an investigation and taken two individuals into custody, intensifying the search for others involved.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ONAM CELEBRATION CLASH, GOONS ATTACK, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY