
പാവറട്ടി: ഇടിയഞ്ചിറ ബണ്ട് റോഡിലെ കെ.എൽ.ഡി.സി കനാലിൽ വൻതോതിൽ ചത്ത മത്സ്യങ്ങളെ തള്ളിയ നിലയിൽ കണ്ടെത്തി. കനാലിന്റെ കരഭാഗങ്ങളിലായാണ് ദുർഗന്ധം വമിക്കുന്ന രീതിയിൽ മത്സ്യങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നത്. രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധരാണ് കനാലിലേക്ക് ചത്ത മത്സ്യങ്ങളെ തള്ളിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു. പ്രദേശത്ത് ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ഈ സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിനെതിരെ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവിടെ ഇത് മാറ്റാൻ ക്രമീകരണങ്ങൾ ഉടൻ നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഇടിയഞ്ചിറ ബണ്ട് റോഡിൽ ചത്ത മത്സ്യങ്ങളെ തള്ളിയ നിലയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |