
കോതമംഗലം: കോതമംഗലം എക്‌സൈസ് സംഘം രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃത മദ്യവില്പന നടത്തിയിരുന്ന സ്ത്രീയും യുവാവും അറസ്റ്റിൽ. പിണ്ടിമന ആമല തടത്തിൽപുത്തൻപുര വീട്ടിൽ ശ്രീകല (40), പുന്നേക്കാട് തെക്കുംപറമ്പിൽ ബേസിൽ (26) എന്നിവരാണ് അറസ്റ്റിലായത്. ശ്രീകല സ്വന്തം വീട്ടിലാണ് മദ്യവില്പന നടത്തിയിരുന്നത്. 13.5 ലിറ്റർ മദ്യവും മദ്യംവിറ്റുകിട്ടിയ 3600 രൂപയും വീട്ടിൽ നിന്ന് കണ്ടെടുത്തു. മലയിൻകീഴ് ഭാഗത്തുനിന്നാണ് ബേസിൽ അറസ്റ്റിലായത്. 52 ബോട്ടിലുകളിലായി 26 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഇയാളിൽ നിന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാരായ കെ.എസ്.ഇബ്രാഹിം, വി.രവി, എ.ഇ.സിദ്ദിഖ്, പ്രിവന്റീവ് ഓഫിസർമാരായ വി.എ.ഷമീർ, കെ.എ.റസാഖ്, എം.ടി.ബാബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.എം.ഉബൈസ്, അഖിലേഷ് വേലായുധൻ, വി.ഐ.ബിൻസാർ, സുഗതാ ബീവി എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്. എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായാണ് ഡ്രൈഡേ ആയിരുന്ന ഇന്നലെ പരിശോധന നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |