SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.05 AM IST

കരുവാറ്റ കൊലപാതകം: ആൺകുട്ടികളെ രണ്ട് ദിവസം കൂടി ചോദ്യം ചെയ്യാം

shivankutty-

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ രണ്ട് മുതൽ നാലു വരെ പ്രതികളായ ആൺകുട്ടികളെ പ്രൊബേഷൻ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ ഇന്നും നാളെയും കൂടി ചോദ്യം ചെയ്യാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് അനുമതി നൽകി.

കരുവാറ്റയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (65) കഴിഞ്ഞ മാസം 15ന് രാത്രിയാണ് കൊല്ലപ്പെട്ടത്. ജുവനൈൽ ജസ്റ്റിസ് ബോർഡിൽ സീനിയർ പബ്ളിക്ക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളിൽ മുഖേന പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ചോദ്യം ചെയ്യലിന് അനുമതി ലഭിച്ചത്.

ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിലെ വിവരങ്ങളുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കൃത്യ സ്ഥലത്ത് തെളിവെടുപ്പുൾപ്പെടയുള്ള കാര്യങ്ങളിൽ പിന്നീട് തീരുമാനമെടുക്കാമെന്നായിരുന്നു ബോ‌ർ‌ഡ് തീരുമാനം. തിങ്കളാഴ്ച വീണ്ടും ബോർഡ് ചേർന്നപ്പോൾ, ചോദ്യം ചെയ്യൽ പൂർത്തിയായില്ലെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. തുടർന്നായിരുന്നു അനുമതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARUVATTA MURDER, LATESTNEWS, ALAPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY